"ആഖ്യാനകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Narrative poetry}}
കഥാകഥനപ്രധാനമായ കാവ്യമാണ് '''ആഖ്യാനകാവ്യം'''. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൌതികതയിൽഭൗതികതയിൽ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഓരോ അർഥത്തിൽ ആഖ്യാനകാവ്യങ്ങളായി കണക്കാക്കുന്നു. ആഖ്യാനകാവ്യത്തെ കേവലം ഒരു ശില്പമായി പരിഗണിക്കുമ്പോൾ [[മഹാകാവ്യം]], [[ഖണ്ഡകാവ്യം]] എന്നിവയിൽ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതിന്റെ ഏറ്റവും നല്ല മാതൃകകൾ‍. [[കാവ്യനാടകം|കാവ്യനാടകവും]] [[ഭാവഗീതം|ഭാവഗീതവും]] ഇതിന്റെ നിർവചനത്തിൽ‌പ്പെടുന്നു എങ്കിലും ഏതെങ്കിലും [[നാടോടിക്കഥാകാവ്യം]] ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് അർ‌ഹമാവുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ ആധാരം. ഓർത്തുവച്ച് ഉരുവിടാൻ ഉദ്ദേശിക്കപ്പെട്ടിരുന്നതുകൊണ്ട്‍, ശ്ലോകനിബദ്ധമായാണ് പ്രാചീന ആഖ്യാനകാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അവയിൽ ആവർത്തിക്കപ്പെടുന്നു. സാധാരണയായി ആഖ്യാനകാവ്യങ്ങളിൽ കഥാനായകൻ സാഹസികനും താൻ‌പോരിമക്കാരനും ആയിരിക്കും‍. അതിനാൽ വിവിധദേശങ്ങളിലുള്ള ആഖ്യാനകാവ്യങ്ങളിലെ നായകവർണ്ണനകളിൽ ഐകരൂപ്യം കാണാം.
 
അതിപ്രാചീനമായ പല ദേശചരിത്രങ്ങളും അധിഷ്ഠിതമായിരിക്കുന്നത് ലഭ്യമായ ആഖ്യാനകാവ്യസാമഗ്രികളിലാണ്. [[ഗിൽഗാമേഷ് ഇതിഹാസം|ഗിൽഗാമേഷ് ഇതിഹാസത്തിന്റെ]] (Gilgamesh epic) [[അസീറിയ|അസീറിയൻ]] പാഠം (ബി.സി. 7-ാം ശ.) കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ആഖ്യാനകാവ്യം ഭാരതീയയവനേതിഹാസങ്ങളിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക ഇംഗ്ളീഷിൽഇംഗ്ലീഷിൽ ആഖ്യാനകാവ്യത്തിന്റെ തുടക്കം കുറിക്കുന്നത് [[ചോസർ|ചോസറുടെ]] [[കാന്റർബറി കഥകൾ|കാന്റർബറി കഥകളാണ്]].
 
[[മലയാളം|മലയാളത്തിൽ]] [[വടക്കൻപാട്ടുകൾ|വടക്കൻപാട്ടുകളാണ്]] ആഖ്യാനകാവ്യത്തിന്റെ പ്രസിദ്ധമാതൃക. [[നോവൽ|നോവലും]] [[ചെറുകഥ|ചെറുകഥയും]] പില്ക്കാലത്ത് ബഹുജനസമ്മതിയെ മറികടന്നെങ്കിലും, ആധുനികകാലത്ത് ആഖ്യാനകാവ്യം പുനരുജ്ജീവനം നേടിയിട്ടുണ്ട്.
{{Sarvavijnanakosam}}
[[വർഗ്ഗം:സാഹിത്യം]]
"https://ml.wikipedia.org/wiki/ആഖ്യാനകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്