"മൃഗങ്ങൾ ഇസ്‌ലാമികവീക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Animals in Islam" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

09:50, 18 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരല്ലാത്ത മറ്റു ജീവികളും ദൈവത്തെക്കുറിച്ച് ബോധവാന്മാരാണ്. മറ്റു ജീവികളും അവരുടേതായ രീതികളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു എന്ന് ഖുർആൻ പ്രസ്താവിക്കുന്നു.[1][2]

വിനോദത്തിനോ ചൂതാട്ടത്തിനോ ജീവികളെ ചൂഷണം ചെയ്യുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. [3] [4] ഭക്ഷണമായോ ആളുകളെ ദ്രോഹിക്കുന്നതിൽ നിന്ന് തടയുന്നതിനോ അല്ലാതെ ഏതെങ്കിലും മൃഗത്തെ കൊല്ലുന്നത് നിരോധിച്ചിരിക്കുന്നു.

അനുവദിക്കപ്പെട്ട (ഹലാൽ) മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിന് ഖുർആൻ വ്യക്തമായ അനുവാദം നൽകുന്നുണ്ട്.[5][6] നിശ്ചിതരീതിയിൽ അറുക്കപ്പെട്ടതായിരിക്കണമെന്ന് മാത്രം[7]. പല സൂഫികളും സസ്യാഹാരികളായി കാണപ്പെടുന്നുണ്ടെങ്കിലും അങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്ന ഒന്നും തന്നെ ഖുർആനിലോ ഹദീഥുകളിലോ കാണുന്നില്ല.[5] തലക്കടിച്ചോ ഷോക്ക് നൽകിയോ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസം അനുവദിക്കപ്പെട്ടതല്ല. ശവം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയർപ്പിക്കപ്പെട്ട മൃഗങ്ങൾ[7] എന്നിവയൊന്നും മുസ്‌ലിംകൾക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു[8][9][10].

അവലംബം

  1. See ഖുറാൻ 17:44
  2. "Islam, Animals, and Vegetarianism" in the Encyclopedia of Religion and Nature (Bron Taylor (chief ed.), Continuum International Publishing Group Ltd., 2008).
  3. Al-Adab al-Mufrad, Book 1, Hadith 1232
  4. Susan J. Armstrong; Richard G. Botzler (2003). The Animal Ethics Reader. Routledge (UK) Press. pp. 235–237. ISBN 0415275881.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EoR&N എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. See ഖുറാൻ 5:1
  7. 7.0 7.1 Javed Ahmad Ghamidi (2001): The Dietary Laws Archived 2 May 2007 at the Wayback Machine.
  8. Eardley, Nick (12 May 2014). "What is halal meat?" – via www.bbc.co.uk.
  9. John Esposito (2002b), p.111
  10. See ഖുറാൻ 6:118