"കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2402:3A80:51A:BE42:4007:7FE4:E1C7:20F6 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3410033 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) പുതിയ വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 116:
അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് (NIH) , മോഡേണാ ബയോടെക്നോളജി കമ്പനിയുടെ പകർച്ചവ്യാധി നിയന്ത്രണവിഭാഗവുമായിച്ചേർന്ന് 2020 [[ജനുവരി]] 13 ന് വൈറസിനെതിരെ mRNA-1273 എന്ന വാക്സിൻ പരീക്ഷണത്തിനായി പ്രയോഗിക്കുന്നതിന് അന്തിമതീരുമാനമെടുത്തു.<ref>https://www.modernatx.com/modernas-work-potential-vaccine-against-covid-19</ref> Coalition for Epidemic Preparedness Innovations (CEPI) ആണ് ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് സാമ്പത്തികസഹായം ചെയ്യുന്നത്. മോ‍ഡേണയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസ് (NIAID) ആണ് വാക്സിൻ ഗവേഷണങ്ങൾ നടത്തുന്നത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ഓപൺ ലേബൽ പഠനത്തിന് 45 രോഗികൾ പങ്കാളികളാകുന്നു. പൂർണമായും ഫലപ്രദമായ വാക്സിൻ ഉത്പാദിപ്പിക്കാൻ 12 മുതൽ 18 വരെ മാസമെടുക്കും. SARS-CoV-2 ന്റെ ജനറ്റിക് കോഡ് പകർപ്പെടുത്താണ് ഈ വാക്സിൻ നിർമ്മിക്കുന്നത്.
ആദ്യഘട്ടത്തിൽ mRNA-1273 ഘടകത്തിന്റെ സുരക്ഷയും പ്രതിരോധവൽക്കരണസാധ്യതയും അറിയാൻ 25μg, 100μg, 250μg ഡോസുകളാണ് 18 മുതൽ 55 വരെ പ്രായമുള്ള സന്നദ്ധാംഗങ്ങൾക്ക് നൽകുന്നത്. <ref>https://www.clinicaltrialsarena.com/news/first-us-covid-19-vaccine-trial-moderna/</ref>
2020 മാർച്ച് 16 ന് ആദ്യപങ്കാളി (ജെന്നിഫർ ഹാലർ) വാക്സിൻ സ്വീകരിച്ചു. <ref>https://www.nih.gov/news-events/news-releases/nih-clinical-trial-investigational-vaccine-covid-19-begins</ref><ref>https://www.msnbc.com/the-beat-with-ari/watch/first-person-to-test-coronavirus-vaccine-speaks-out-80728645649</ref>കോവിഡ്-19 കാൻഡിഡേറ്റ് വാക്സിനുകളുടെ ലിസ്റ്റ് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചു. <ref>https://www.who.int/blueprint/priority-diseases/key-action/novel-coronavirus-landscape-ncov.pdf?ua=1</ref> ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ 2020 ആഗസ്ത് 11 ന് പുറത്തിറക്കി.<ref>{{Cite web|url=https://www.mathrubhumi.com/news/world/russia-names-new-covid-19-vaccine-sputnik-v-in-reference-to-cold-war-space-race-1.4970102|title=കോവിഡ് വാക്‌സിന് 'സ്പുട്‌നിക് വി' എന്ന് പേരിട്ട് റഷ്യ; 20 രാജ്യങ്ങൾ ഓർഡർ ചെയ്തു|access-date=2020-08-11|language=en}}</ref>
== കൊറോണ വൈറസിന്റെ വ്യാപനം,നാൾവഴി ==
*'''2019 ഡിസംബർ 10''' [[ചൈന|ചൈനയിലെ]] [[വൂഹാൻ|വുഹാനിൽ]] ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യൻ രോഗബാധിതനാകുന്നു. അദ്ദേഹം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. അടുത്ത മൂന്നാഴ്ചകൊണ്ട് ഹ്വാനനിലെ കച്ചവടക്കാരിൽ പലർക്കും അസുഖം വന്നു. ഡിസംബർ അവസാനത്തോടെ രോഗം ബാധിച്ചവർക്കെല്ലാം സമ്പർക്കവിലക്ക് ഏർപ്പെടുത്തേണ്ടിവന്നു.
"https://ml.wikipedia.org/wiki/കോവിഡ്-19" എന്ന താളിൽനിന്ന് ശേഖരിച്ചത്