"അണ്ടികളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,421 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
കൊടുങ്ങല്ലൂർ ഭാഗത്തെ വ്യത്യാസം. റഫറൻസുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(കൊടുങ്ങല്ലൂർ ഭാഗത്തെ വ്യത്യാസം. റഫറൻസുകൾ)
വേനൽക്കാലത്ത് [[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിൽ ബാലൻമാർ [[കശുവണ്ടി]] ([[പറങ്കിയണ്ടി]]) ഉപയോഗിച്ചു നടത്തുന്ന ഒരുതരം കളിയാണ് '''അണ്ടിക്കളി'''. കളിക്കാരന്റെ കൈപ്പത്തിയുടെ വലിപ്പവും കൈക്കരുത്തും, ഉന്നവും ആണ് വിജയസിദ്ധിക്കുള്ള പ്രധാന ഘടകങ്ങൾ. പ്രദേശഭേദമനുസരിച്ച് കളിയുടെ നിയമങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടെങ്കിലും മധ്യകേരളത്തിലെ കളിയിൽ പൊതുസ്വഭാവങ്ങൾ ഒത്തുകാണുന്നുണ്ട്. ഒന്നിൽ കൂടുതലും പത്തിൽ കുറവുമായിരിക്കും കളിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം.
 
==കളിസ്ഥലം ഒരുക്കുന്നവിധം==
ഇതിൽനിന്നും ഭിന്നമായ ചില സമ്പ്രദായങ്ങളും നിലവിലുണ്ട്. അവയിൽ പ്രചാരക്കൂടുതൽ ''വരയണ്ടികളി''ക്കാണ്. ഇതിന് കുഴികുത്തേണ്ട ആവശ്യമില്ല. കുഴിക്കുപകരം കുറുകെ ഒരു വര വരച്ചശേഷം ആദ്യത്തെ കളിയിലേതെന്നപോലെ തന്നെ ''കളിച്ചാലും'', ''കെട്ടുപിടിച്ചാലും'' വരയ്ക്കുന്നു. കുഴിയുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ ഒഴിച്ചാൽ മറ്റു നിയമങ്ങൾ വരയണ്ടികളിയിലും ഏറെക്കുറെ മുൻപു പറഞ്ഞവതന്നെയാണ്. ആദ്യത്തെ സമ്പ്രദായത്തിലുള്ള കളിയോളം പ്രചാരം ഇതിനില്ല. ചിലപ്പോൾ പുന്നയ്ക്കാ, വെള്ളയ്ക്കാ, [[മാങ്ങ|മാങ്ങയണ്ടി]] എന്നിവ ഉപയോഗിച്ചും ഈ കളികൾ നടത്താറുണ്ട്.
 
== കൊടുങ്ങല്ലൂർ പറവൂർ ഭാഗത്തെ വ്യത്യാസം ==
{{സർവ്വവിജ്ഞാനകോശം}}
കൊടുങ്ങല്ലൂർ ഭാഗത്ത് അണ്ടികളി മേൽ പറഞ്ഞതിൽ നിന്ന് തുലോം വ്യത്യസ്തമാണ്. ഇവിടങ്ങളിൽ ഇക്കാലത്ത് ഈ കളി ഏതാണ്ട് എല്ലാവരും മറന്നിരിക്കുന്നു. കളിക്കുന്ന കുട്ടികൾ ഒരോ കശുവണ്ടി വീതം പൊതുവായി നൽകുന്നു. ഇവയെല്ലാം ചേർത്ത് ആദ്യം ഊഴം കിട്ടുന്ന കുട്ടി ഒരു ചതുരകള്ളിയിലേക്ക് അല്പം ദൂരെ നിന്ന് നീട്ടിയെറിയും. മറ്റു കളിക്കാർ നിർദ്ദേശീക്കുന്ന അണ്ടീക്ക് ഒരു കട്ട കൊണ്ട് എറിഞ്ഞ് കൊള്ളിച്ചാൽ ആ ചതുരത്തിലെ അണ്ടികളെല്ലാം എറിഞ്ഞയാൾക്ക് ലഭിക്കും. മറ്റേതെങ്കിലും അണ്ടിയിലാണു കൊള്ളുന്നതെങ്കിൽ പിഴയായി ഒരു അണ്ടി നൽകണം. അതും ചേർത്താണ് അടുത്ത ആൾ എറിയേണ്ടത്.എറിയാൻ ഉപയോഗിക്കുന്ന കല്ലിന്റെയോ ഓടിന്റെയൊ കട്ടക്ക് അടിമൻ എന്നാണു പേർ പറയുക. അടിമൻ കൊണ്ട് ഏറു കൊണ്ടില്ല എങ്കിൽ അടുത്ത ഊഴക്കാരൻ കളിക്കും. ഇതിലും പ്രാദേശിക നിയമഭേദങ്ങൾ ഉണ്ട്. <ref>{{Cite book|title=നാടൻ കളികളും വിനോദങ്ങളും|last=എം.വി.|first=വിഷ്ണു നമ്പൂതിരി|publisher=കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ട്|year=|isbn=81-7638-230-2|location=തിരുവനന്തപുരം|pages=}}</ref>
 
== റഫറൻസുകൾ ==
{{Reflist}}{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310560" എന്ന താളിൽനിന്ന് ശേഖരിച്ചത്