"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Samastha (AP Faction)}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[സുന്നി]] മുസ്ലിം പണ്ഡിത സംഘടനയാണ് '''അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ.'''<ref>http://www.mathrubhumi.com/nri/pravasibharatham/article_138545/ മാതൃഭൂമി ഓൺലൈൻ </ref>
{{About|ഈ ലേഖനം കേരളത്തിലെ സുന്നി വിഭാഗമായ എപി വിഭാഗം സമസ്തയെ കുറിച്ചുള്ളതാണ്.||സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|}}
[[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]യുടെ കേരള സംസ്ഥാന ഘടകമായ [[സമസ്ത|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യിൽ നിന്ന് പിളർന്നുണ്ടായ ഒരു മുസ്ലീം സംഘടനയാണ് '''സമസ്ത എപി വിഭാഗം'''. പിളർപ്പിനുശേഷം അവശേഷിച്ച മറ്റേവിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു, സമസ്ത എപി ഭാഗത്തിനെ ''സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ'' എന്നും വിളിക്കപ്പെടുന്നു. എപി വിഭാഗം സമസ്തയുടെ അധ്യക്ഷൻ ഒതുക്കുങ്ങൽ [[ഇ. സുലൈമാൻ മുസ്‌ലിയാർ|ഇ. സുലൈമാൻ മുസ്‌ലിയാരും]] ജനറൽ സെക്രട്ടറി [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്]]. കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സമസ്ത സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം.
 
== ചരിത്രം ==
{{പ്രധാനലേഖനം|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ#ചരിത്രം 1989 വരെ}}
[[കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ]] നേതൃത്വത്തിൽ 1992 ൽ ആണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്<ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=964519&programId=7940924&channelId=-1073881580&BV_ID=@@@&tabId=9 മനോരമ ഓൺലൈൻ</ref>. [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ|അദ്ദേഹം]] തന്നെയാണ് തുടക്കം മുതൽ ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.<ref>{{Cite book|title = സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്ഷികോപഹാരം|last =|first =|publisher =|year =|isbn =|location =|pages = 155}}</ref>
 
1989ലെ പിളർപ്പിന് ശേഷം രൂപം കൊണ്ട ഈ വിഭാഗം വിവിധ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിപുലമായി നിർമ്മിച്ചിട്ടുണ്ട്. [[മർക്കസ് നോളജ് സിറ്റി]], [[മഅ്ദിൻ]] പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വിഭാഗത്തിൽ കീഴിലാണ് പ്രവർത്തിക്കുന്നത്.
 
== മുശാവറ അംഗങ്ങൾ ==
സമസ്തയുടെ തെരെഞ്ഞെടുക്കപ്പെട്ട ഉന്നതരായ പണ്ഡിതരുടെ കൂടിയാലോചനാ സമിതായാണ് [[മുശാവറ]]. 40 അംഗങ്ങളാണ് ഈ സമിതിയിലുണ്ടാവുക{{തെളിവ്}}. മതപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സാമൂഹിക തിന്മകളെ തുടച്ച് നീക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങൾ.
 
#[[ഇ. സുലൈമാൻ മുസ്‌ലിയാർ]], ചെങ്ങാനി (പ്രസിഡന്റ്)
# [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|എ.പി. അബൂബക്കർ മുസ്‌ലിയാർ]], കാന്തപുരം (ജനറൽ സെക്രട്ടറി)
# പി. ടി. കുഞ്ഞമ്മു മുസ്‌ലിയാർ, കോട്ടൂർ (ട്രഷറർ)
# സയ്യിദ് അലി ബാഫഖി തങ്ങൾ, കൊയിലാണ്ടി (വൈസ് പ്രസിഡന്റ്)
# പി.എ. ഹൈദ്രൂസ് മുസ്‌ലിയാർ, കൊല്ലം (വൈസ് പ്രസിഡന്റ്)
# എം. അലി കുഞ്ഞി മുസ്‌ലിയാർ, ഷിറിയ (വൈസ് പ്രസിഡന്റ്)
# എ.പി. മുഹമ്മദ്‌ മുസ്‌ലിയാർ, കാന്തപുരം (സെക്രട്ടറി)
# അബ്ദുറഹ്‌മാൻ സഖാഫി, പേരോട് (സെക്രട്ടറി)
# അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പൊന്മള (സെക്രട്ടറി)
 
== വാർഷിക സമ്മേളനം ==
സുന്നി ആദർശ സംരക്ഷണം മുഖ്യ ലക്ഷ്യമായി രൂപീകരിക്കപ്പെട്ട സമസ്തയുടെ നിരവധി സമ്മേളനങ്ങൾ ഇക്കാലത്ത് കേരളത്തിൻറെ പല ഭാഗത്തും നടന്നു. ബിദഈ കക്ഷികളുടെ തനിനിറം തുറന്ന് കാണിച്ച് മുസ്‌ലിം വിശ്വാസം സംരക്ഷിക്കുന്നതിൽ ഈ സമ്മേളനങ്ങൾ മുഖ്യ പങ്ക് വഹിച്ചു.
{{പ്രധാനലേഖനം|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ#സമ്മേളനങ്ങൾ}}
* 1989ൽ തിരുരങ്ങാടി വെച്ച് മാർച്ച് 4, 5 തിയ്യതികളിൽ നടന്നു.
* 1997ൽ കാരന്തൂർ മർകസിൽ വെച്ച് നടന്നു.
* 2002ൽ കാസർകോട് വെച്ച് നടന്നു.
* 2011ൽ ഏപ്രിൽ 28ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ച് നടന്നു.
* 2014 ഏപ്രിൽ 18ന് കോഴിക്കോട് വെച്ച് നടന്നു.
* 2017 മാർച്ച് മാസം തൃശൂർ വെച്ച് നടന്നു.<ref>{{Cite web|url=https://www.mangalam.com/en-news/detail/86582-keralam.html|title=സമസ്‌ത ഉലമാ സമ്മേളനം തുടങ്ങി : ഇന്ത്യ ഇസ്ലാമിനെ ഹൃദയത്തിലേറ്റി: ഡോ. ഖുബൈസി|access-date=2019-08-17|website=www.mangalam.com|language=en}}</ref>
 
== വിദ്യാഭ്യാസ ബോർഡുകൾ ==
[[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌]] - അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യൻ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് പ്രവർത്തനം. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. പത്തായിരത്തോളം മദ്രസകളാണ് ഈ സിലബസ് പ്രകാരം പ്രവർത്തിക്കുന്നത്.
 
ജാമിഅത്തുൽ ഹിന്ദ് - ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.
 
== പോഷക സംഘടനകൾ ==
[[കേരള മുസ്ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്ത്]] - സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള ബഹുജന പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.
 
[[സുന്നി മാനേജ്മെന്റ് അസോസിയേഷൻ]]
 
സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ - കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മ
 
[[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)]] - 1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെ. എം. മുഹമ്മദ്‌ കോയ മാത്തോട്ടം ജനറൽ സെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടി ഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുന്നു.
 
[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]] - [[കേരളം|കേരളത്തിലെ]] ഇസ്‌ലാമിക പണ്ഡിത സഭയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]] നേതൃത്വത്തിലുള്ള [[മുസ്‌ലിം]] വിദ്യാർത്ഥി സംഘടനയാണ്‌ '''കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ'''. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ [[മുദ്രാവാക്യം]]. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅ നൂരിയ അറബിക് കോളേജിൽ]] വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. [[കോഴിക്കോട്|കോഴിക്കോട്‌]] മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ [[നീലഗിരി]], [[കോയമ്പത്തൂർ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ലക്ഷദ്വീപ്]]‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ ('''ആർ.എസ്‌.സി RSC'''). എന്ന പേരിൽ പ്രവർത്തിക്കുന്നു.<ref>http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html</ref> [[രിസാല വാരിക]] സംഘടനയുടെ മുഖപത്രവും [[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)]] സംഘടനയുടെ പ്രസാധനാ[[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)|യവുമാണ്]]‌.
 
സുന്നി ബാല സംഘം(എസ് ബി എസ്) - സുന്നി മദ്രസ വിദ്യാർഥികളുടെ കൂട്ടായ്മ
 
രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി) - SSF പ്രവാസി ഘടകം.
 
ഇസ്‌ലാമിക് കൾച്ചറൽ ഫോറം(ഐ.സി.എഫ്) - SYS പ്രവാസി ഘടകം.
 
== പ്രസിദ്ധീകരണങ്ങൾ ==
#[[സിറാജ് ദിനപത്രം]]
#അസ്സഖാഫ അറബിമാസിക
#സുന്നിവോയ്‌സ് ദ്വൈവാരിക
#സുന്നത്ത് മാസിക
#[[രിസാല വാരിക]]
#കുസുമം ബാലമാസിക
#പ്രവാസിവായന മാസിക
#പ്രവാസിരിസാല മാസിക
#കാമ്പസ് രിസാല മാസിക
 
അൽ ബയാൻ എന്ന പേരിൽ അറബി മുഖപത്രവും എസ് വൈ എസ് സുന്നിടൈമ്സ് വരികയും ബാലസംഘം താലോലം മാസികയും ബഹുജനത്തിന് അൽ ഇർഫാദും ഇറക്കിയിട്ടുണ്ട്. ഇപ്പോൾ സിറാജ് ദിനപത്രവും, രിസാല വാരിക, സുന്നിവോയ്‌സ് ദ്വൈവാരിക, അസ്സഖാഫ അറബി മാസിക, ഗൾഫ്‌ രിസാല മാസിക, പ്രവാസി വായന മാസികയും, കുസുമം ബാലമാസിക, സുന്നത്ത് മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്തക്ക് കീഴിൽ കോഴിക്കോട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും അതിനു കീഴിൽ 130ഓളം സബ് ഡിപ്പോകളും പ്രവർത്തിക്കുന്നുണ്ട്. മർകസ്ആണ് അസ്സഖാഫഅറബിക് മാസിക പുറത്തിറക്കുന്നത്. ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്.{{തെളിവ്}}
 
== പുറംകണ്ണികൾ ==
== ഘടകങ്ങൾ ==
* [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം)|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ പി വിഭാഗം)]]
 
* [https://samastha.in/ വെബ്സൈറ്റ്]
==അവലംബം==
{{reflist}}
 
== അവലംബം ==
[[വർഗ്ഗം:അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]
[[വർഗ്ഗം:പുതുമുഖലേഖനം]]
[[വർഗ്ഗം:സമസ്ത (എപി വിഭാഗം)]]
<references responsive="" />