"പവായ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| cities = [[പവായ്]]
}}
[[മുംബൈ]] നഗരത്തിലെ ഒരു ശുദ്ധജലതടാകമാണ് പവായ് തടാകം. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലതടാകമാണിത്.
 
==ചരിത്രം==
1891-ൽ [[മിഠി നദി|മിഠി നദിയിലേക്കുള്ള]] ഒരു നീരൊഴുക്കിന് കുറുകെ അണകെട്ടി രൂപപ്പെടുത്തിയ തടാകമാണിത്. ഇതിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന പവായ് എന്ന ചെറിയ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. നിർമ്മിച്ച കാലത്ത് ഇതിന് 2.1 ചതുരശ്ര കിലോമീറ്റർ (520 ഏക്കർ) വിസ്തീർണ്ണവും. 3 മീറ്റർ (9.8 അടി) മുതൽ 12 മീറ്റർ(39 അടി) വരെ ആഴവും ഉണ്ടായിരുന്നു. താരതമ്യേന വലിപ്പമേറിയ [[വിഹാർ തടാകം|വിഹാർ തടാകത്തിന്]] അനുബന്ധമായി കുടിവെള്ളശ്രോതസ്സ് എന്ന നിലയിലായിരുന്നു ഇതിന്റെ നിർമ്മാണം<ref name="grassrootsresearch1">{{cite web |url=http://grassrootsresearch.org/papersandarticles/sweden%20paper.pdf |title=A design for echo sustainability: lessons from a stressed environment in Mumbai |format=PDF |publisher=Grassrootsresearch.org |date= |accessdate=2012-08-30 |deadurl=yes |archiveurl=https://web.archive.org/web/20120216191628/http://grassrootsresearch.org/papersandarticles/sweden%20paper.pdf |archivedate=2012-02-16 |df= }}</ref>. എന്നാൽ മലിനീകരണവും പായലുകളും മൂലം ഈ തടാകത്തിൽ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം മോശമായതിനാൽ ഇവിടെ നിന്നുള്ള കുടിവെള്ളവിതരണം അധികനാൾ തുടർന്നില്ല. തുടർന്ന് വെസ്റ്റേൺ ഇന്ത്യ ഫിഷിംഗ് അസ്സോസിയേഷൻ ഈ തടാകം പാട്ടത്തിന് എടുത്തു. പിന്നീട് 1955-ൽ രജിസ്റ്റർ ചെയ്യപ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ആംഗ്ലിംഗ് അസ്സോസിയേഷൻ എന്ന സംഘടനയുടെ നിയന്ത്രണത്തിലായി ഈ തടാകം.
 
==അവലംബം==
"https://ml.wikipedia.org/wiki/പവായ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്