"വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
::മലയാളം വിക്കിപീഡിയ നവജാതശിശു തന്നെയാണ്. നവജാതശിശുവിൽ ഒരു പൂർണ്ണകായ മനുഷ്യന്റെ എല്ലാ കഴിവുകളും വേണമെന്നു ശഠിക്കാൻ സാധിക്കില്ല. വളർച്ച അതിന്റെ വഴിയെ വരും. നമ്മളുടെ അന്ത്യത്തോടെ വിക്കിപീഡിയ അന്യം നിൽക്കില്ല. നമ്മളെക്കാൾ മികച്ചവർ വരും. സംഭാവനകളും ഉണ്ടാകും. നമ്മുടെ കാലത്ത് നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള കാര്യങ്ങൾ ശ്രദ്ധേയതയയുള്ളതായിരിക്കണമെന്നു നമ്മൾ നയം വഴി തീരുമാനിക്കുന്നത് ഒരു കുറച്ചിലാകില്ല. വിശ്വപ്രഭയുടെ എല്ലാ സംവാദങ്ങളുടെയും കമന്റ് പ്രകാരം വിജ്ഞാനകോശത്തിൽ എല്ലാം ഉൾപ്പെടുത്തണം എന്ന ഒരു രീതി പോലെ തോന്നുന്നു. അതു ശരിയാണോ? ഇവിടെ ഒരുമിച്ചൊരു നയം സൃഷ്ടിച്ചിട്ട് അതിനു യോജിക്കുന്ന രീതിയാണ് പിന്തുടരാറുള്ളതെന്നു ശരിയല്ലേ. ഇനി, വിദ്യാലയങ്ങളുടെ കാര്യത്തിൽ അല്ലെങ്കിൽ നയം വേണ്ടെന്നു വയ്ക്കണം. കലാലയങ്ങൾ എല്ലാം ഇവിടെ സ്ഥാനം പിടിക്കുന്നില്ലേ? പിന്നെ ഇവിടുള്ള നയങ്ങൾ സൃഷ്ടിച്ചിട്ട് ഒരുപാടു കാലമൊന്നും ആയിട്ടില്ല. കഷ്ടിച്ചൊരു വർഷം, അത്രമാത്രം. പിന്നെ കിരൺ പറഞ്ഞ കാര്യത്തെക്കുറിച്ച് അഭിപ്രായം പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:15, 13 ജനുവരി 2012 (UTC)
:വിവരങ്ങൾ ഉള്ള എന്തിനും വിക്കിപീഡിയയിൽ സ്ഥാനമുണ്ടെന്ന വാദത്തോട് യോജിക്കാൻ വയ്യ. വിക്കിപീഡീയ പോലുള്ള ഒരു വിജ്ഞാനകോശത്തിൽ എന്തിനെക്കുറിച്ചൊക്കെ എഴുതാം, എന്തിനെക്കുറിച്ചൊക്കെ എഴുതാൻ പറ്റില്ല എന്നതിനു ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. അതില്ലാതിരിക്കുമ്പോൾ വിക്കിപീഡിയ വിജ്ഞാനകോശം എന്ന രീതിയിൽ നിന്നു വ്യതിചലിക്കാൻ തുടങ്ങും. അങ്ങനെ വ്യതിചലിക്കാതിരിക്കാനാണ് വിക്കിപീഡിയയിൽ ശ്രദ്ധേയതാനയങ്ങൾ രൂപീകരിക്കുന്നത്. കേരളത്തിലെ സ്കൂളുകളുടെ വിഷയത്തിൽ മുൻപ് തന്നെ ഒരു ചർച്ച പ്രധാന ലിസ്റ്റിൽ നടന്നിരുന്നു. അന്ന് ഐ.ടി @സ്കൂളിനു തന്നെ കേരളത്തിലെ എല്ലാ സ്കൂളുകളേയും വിക്കിപീഡിയയിൽ എത്തിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ പലരും എതിർപ്പുകൾ പ്രകടിപ്പിച്ചപ്പോഴാണ് സ്കൂൾ വിക്കി എന്നൊരു ആശയവുമായി അവർ മുന്നോട്ട് പോയത്. എത്ര ആദ്യം തന്നെ ആ നയങ്ങൾ രൂപീകരിക്കുന്നുവോ അത്രയും നല്ലത് എന്നതാണെന്റെ അഭിപ്രായം. വൈകുന്തോറും പ്രശ്നങ്ങൾ അധികമാവുകയേ ഉള്ളൂ. --[[ഉപയോക്താവ്ഉപയോക്തവ്:Anoopan|അനൂപ് | Anoop ]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 10:46, 13 ജനുവരി 2012 (UTC)
==നിലവിലുള്ള ശ്രദ്ധേയതനയം തിരുത്തുന്നതു സംബന്ധിച്ച് പുതിയ ചർച്ചക്കായി==
കൂടുതൽ വിവരങ്ങൾ [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B2.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4 .E0.B4.B8.E0.B4.82.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A .E0.B4.A8.E0.B4.AF.E0.B4.AA.E0.B5.81.E0.B4.A8.E0.B4.B0.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.B7.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3 .E0.B4.9A.E0.B5.BC.E0.B4.9A.E0.B5.8D.E0.B4.9A നയരൂപീകരണതാളിൽ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2598169" എന്ന താളിൽനിന്ന് ശേഖരിച്ചത്