"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
[[ചിത്രം:ഇടുക്കി തടാകം.jpeg|thumb|200px|left|ഇടുക്കി തടാകം]]
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. [[കല്യാണത്തണ്ട്]],[[അഞ്ചുരുളി]], [[നിർമ്മലാ സിറ്റി]], [[അമ്പലപ്പാറ]], [[മേട്ടുക്കുഴി]], [[നരിയംപാറ]] മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങൾ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകൾ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങൾക്ക് ഒരപവാദമാണ് കട്ടപ്പന.
ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. [[തേക്കടി]]-[[എറണാകുളം]](ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. [[തേക്കടി]]-[[മൂന്നാർ]], [[മൂന്നാർ]]-[[വാഗമൺ]] എന്നീവഴികളിലും സഞ്ചാരികൾക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.തീർത്ഥാടന കേന്ദ്രമായ നാലുമുക്ക് കട്ടപ്പനക്ക് സമീപത്താണ്. [[പട്ടുമല തീർഥാടനമാതാ തീർഥാടനകേന്ദ്രം]] കേന്ദ്രം3 കുമളി കുട്ടിക്കാനം റോഡരികിലാണ്.ബ്രിട്ടീഷ് കാരുടെ കാലത്ത് പണി കഴിപ്പിച്ച പള്ളിക്കുന്ന് സി എസ് ഐ പള്ളിയും സെമിത്തേരി ടൂറിസത്തിന് പ്രശസ്തമാണ്.
 
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളിൽ നിന്നുമുള്ള കാഴ്ചകൾ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയിൽത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്