"കിന്നരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 13:
ഋഗ്‌വേദത്തിലൊഴിച്ചു പുരാതനമായ മിക്ക ഹിന്ദു ഗ്രന്ഥങ്ങളിലും ഇവരെ പറ്റി പരാമർശങ്ങൾ ഉണ്ടങ്കിലും ഇവരുടെ ഉൽപത്തിയെക്കുറിച്ച് വിശ്വസനീയവും വ്യക്തവുമായ ധാരണ എങ്ങു നിന്നും ലഭ്യമല്ല. ഹിമാചൽ പ്രദേശിലെ ഒരു പ്രദേശത്ത് ഈ ഗോത്രവർഗ്ഗക്കാരുടെ അധിവാസം കൂടുതലാണ് ഈ സ്ഥാനം കിന്നൗർ എന്നാണ് അറിയപ്പെടുന്നത്. മഹാഭാരതത്തിൽ യക്ഷരേയും കിന്നരരേയും ഗന്ധർവന്മാരേയും കിംപുരുഷന്മാരെ പറ്റിയും പരാമർശമുണ്ട്. കിംപുരുഷരുൻ കിന്നരരും മഹാഭാരതത്തിൽ രണ്ടു വർഗ്ഗമാണ്. <ref>മഹാഭാരതം - (1-18,66), (2-10), (3-82,84,104,108,139,200,223,273) (4-70), (5-12), (7-108,160), (8-11), (9-46), (12- 168,227,231,302,327,334,(13-58,83,87,140), (14-43,44,88,92)</ref> രാമായണത്തിൽ കിന്നരരും അപ്സരസ്സുകളും ദേവന്മാരുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മത്സ്യപുരാണത്തിൽ കിന്നരരും ഗന്ധർവരും ഒരേ ഗണത്തിൽ വരുന്നു. വായു പുരാണത്തിൽ യക്ഷമാർക്കൊപ്പം ഗണപ്പെടുത്തിയ ഇവർ മലകളിൽ വസിച്ച് പാട്ടും നൃത്തവുമായി ജീവിക്കുന്നവരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശിവപുരാണത്തിൽ കിന്നരരും ദാനവരും ദൈത്യരും തുടങ്ങി ഗന്ധർവരും അപ്സരസ്സുകളും ലിംഗാരാധകരായിരുന്നു എന്നു സൂചിപ്പിക്കുന്നു. ആദി പുരാണത്തിലും ഇവരെ പറ്റി പരാമർശങ്ങൾ ഉണ്ട് . കിന്നരഗീതം എന്നാണിവരുടെ പാട്ടുകളെപ്പറ്റി പറയുന്നത്.
 
ബുദ്ധ ജൈന ഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഗൗതമ ബുദ്ധൻ തന്റെ തത്വങ്ങൾതത്ത്വങ്ങൾ കിന്നരർക്കും യക്ഷ ദാനവ ഗന്ധർവന്മാർക്കും അസുരഗരുഡന്മാർക്കും ഉപദേശിച്ചതായി കാണുന്നു. തക്കറീയ ജാതക എന്ന ബുദ്ധമത ഗ്രന്ഥത്തിൽ വിവിധ കിന്നര ജാതികളെക്കുറിച്ചു പറയുന്നുണ്ട്.
 
== ഉത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ==
"https://ml.wikipedia.org/wiki/കിന്നരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്