ഹിമാലയത്തിലും മറ്റും കാണപ്പെടുന്ന ഒരു ആദിവാസി ഗോത്രവർഗ്ഗമാണ് കിന്നരർ. ഇംഗ്ലീഷ്: Kinnars. ഇന്ത്യൻ പുരാണങ്ങളീൽ വളരെ ആഴത്തിലുള്ള പരാമർശങ്ങൾ കിന്നരെക്കുറിച്ചുണ്ട്. ദേവന്മാരുക്കും മനുഷ്യർക്കുമിടയിലുള്ള യക്ഷർ, അപ്സരസ്സുകൾ, പിശാചർ തുടങ്ങിയ വർഗ്ഗങ്ങൾ വരുന്നു ഒരു വകുപ്പിലാണ് തരം തിരിച്ചിരിക്കുന്നത്[1].

ചരിത്രം തിരുത്തുക

ഋഗ്‌വേദത്തിലൊഴിച്ചു പുരാതനമായ മിക്ക ഹിന്ദു ഗ്രന്ഥങ്ങളിലും ഇവരെ പറ്റി പരാമർശങ്ങൾ ഉണ്ടങ്കിലും ഇവരുടെ ഉൽപത്തിയെക്കുറിച്ച് വിശ്വസനീയവും വ്യക്തവുമായ ധാരണ എങ്ങു നിന്നും ലഭ്യമല്ല. ഹിമാചൽ പ്രദേശിലെ ഒരു പ്രദേശത്ത് ഈ ഗോത്രവർഗ്ഗക്കാരുടെ അധിവാസം കൂടുതലാണ് ഈ സ്ഥാനം കിന്നൗർ എന്നാണ് അറിയപ്പെടുന്നത്. മഹാഭാരതത്തിൽ യക്ഷരേയും കിന്നരരേയും ഗന്ധർവന്മാരേയും കിംപുരുഷന്മാരെ പറ്റിയും പരാമർശമുണ്ട്. കിംപുരുഷരുൻ കിന്നരരും മഹാഭാരതത്തിൽ രണ്ടു വർഗ്ഗമാണ്. [2] രാമായണത്തിൽ കിന്നരരും അപ്സരസ്സുകളും ദേവന്മാരുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മത്സ്യപുരാണത്തിൽ കിന്നരരും ഗന്ധർവരും ഒരേ ഗണത്തിൽ വരുന്നു. വായു പുരാണത്തിൽ യക്ഷമാർക്കൊപ്പം ഗണപ്പെടുത്തിയ ഇവർ മലകളിൽ വസിച്ച് പാട്ടും നൃത്തവുമായി ജീവിക്കുന്നവരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശിവപുരാണത്തിൽ കിന്നരരും ദാനവരും ദൈത്യരും തുടങ്ങി ഗന്ധർവരും അപ്സരസ്സുകളും ലിംഗാരാധകരായിരുന്നു എന്നു സൂചിപ്പിക്കുന്നു. ആദി പുരാണത്തിലും ഇവരെ പറ്റി പരാമർശങ്ങൾ ഉണ്ട് . കിന്നരഗീതം എന്നാണിവരുടെ പാട്ടുകളെപ്പറ്റി പറയുന്നത്.

ബുദ്ധ ജൈന ഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഗൗതമ ബുദ്ധൻ തന്റെ തത്ത്വങ്ങൾ കിന്നരർക്കും യക്ഷ ദാനവ ഗന്ധർവന്മാർക്കും അസുരഗരുഡന്മാർക്കും ഉപദേശിച്ചതായി കാണുന്നു. തക്കറീയ ജാതക എന്ന ബുദ്ധമത ഗ്രന്ഥത്തിൽ വിവിധ കിന്നര ജാതികളെക്കുറിച്ചു പറയുന്നുണ്ട്.

ഉത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം തിരുത്തുക

കിന്നരരുടെ ഉത്പത്തിയെക്കുറിച്ച് കൃത്യമായ പരമാർശങ്ങൾ എങ്ങുമില്ല. ഒരോ പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും വ്യത്യസ്തമായ വിവരണങ്ങൾ ആണ് കൊടുത്തുകാണുന്നത്. രാജ തരംഗിണിയിൽ ബ്രഹ്മാവിന്റെ നിഴലിൽ നിന്നു ജനിച്ചവരാണ് കിന്നരർ എന്നു പറയുന്നു. അമരകോശത്തിൽ ദേവന്മാരുടേതു പോലെയുള്ള ഉത്പത്തി തന്നെയാണ് കിന്നരർക്കും അപ്സരസ്സുകൾക്കും മറ്റും കൊടുത്തുകാണുന്നത്. മത്സ്യ പുരാണത്തിൽ കശ്യപ മുനിയാണിവരുടെ പിതാവ്. കശ്യപനു 13 ഭാര്യമാരുണ്ടായിരുന്നുവെന്നും ഒരോ ഭാര്യമാരിൽ ഒരോരോ ഗോത്രങ്ങൾ ഉണ്ടായി എന്നും വിവരിക്കുന്നു. മറ്റൊരു ഐതിഹ്യ പ്രകാരം ആദ്യകാല ഋഷിമാരായിരുന്നവരിൽ പുലത്സ്യർക്കും പുൽഹർക്കും ക്രട്ടുക്കൾക്കും ബ്രാഹ്മണരായ മക്കൾ ഉണ്ടായില്ല. പുലത്സ്യർക്ക് ഉണ്ടായ മക്കളാണ് രാക്ഷസർ, വാനരർ, കിന്നരർ യക്ഷർ എന്നിവർ. പുലഹരുടെ മക്കളായിരുന്നു കിംപുരുഷരും പിശാചരും.

റഫറൻസുകൾ തിരുത്തുക

  1. ദിനേഷ് പ്രകാശ്, സക്‌ലാനി (1998). Ancient Communities of the Himalaya. ന്യൂ ഡൽഹി: Indus Publishing,. ISBN 81-7387-090-x. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)
  2. മഹാഭാരതം - (1-18,66), (2-10), (3-82,84,104,108,139,200,223,273) (4-70), (5-12), (7-108,160), (8-11), (9-46), (12- 168,227,231,302,327,334,(13-58,83,87,140), (14-43,44,88,92)
"https://ml.wikipedia.org/w/index.php?title=കിന്നരർ&oldid=2583605" എന്ന താളിൽനിന്ന് ശേഖരിച്ചത്