"പാശുപതാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
[[File:Kiratarjuniya.jpg|thumb|ശിവൻ അർജ്ജുനന് പാശുപതാസ്ത്രം നൽകുന്നു]]
 
ഹൈന്ദവ വിശ്വാസപ്രകാരം [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളായ ഭഗവാൻ [[ശിവൻ|പരമശിവന്റെ]] പക്കലുള്ള അസ്ത്രമാണ് '''പാശുപതം''' . '''പശുപതി''' എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ '''പാശുപതം''' എന്ന് പറയുന്നു .
==പാശുപതം==
'''ഉപമന്യു''' മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് '''പിനാകം''' എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ '''പാശുപതം''' . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].
==അർജ്ജുനനും പാശുപതവും==
പാണ്ഡവരുടെ വനവാസക്കാലത്ത് [[അർജ്ജുനൻ|അർജ്ജുനൻ]] , ജ്യേഷ്ഠനായ [[യുധിഷ്ഠിരൻ|യുധിഷ്ഠിരനിൽ]] നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു '''കിരാതന്റെ''' രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം '''മൂകൻ''' എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം '''കിരാതൻ''' അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. കിരാതനു നേരെ അർജ്ജുനൻ ആദ്യമായി ഒരു ശരമയച്ചു . വേടൻ അർജ്ജുനന്റെ ശരങ്ങളെ സസന്തോഷം ഏറ്റു . അവർ ശരങ്ങൾ പരസ്പരം വർഷിച്ചു .
"ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ"- എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും കിരാതനെ ബാധിക്കുകയുണ്ടായില്ല .
 
'''മുഹൂർത്തം ശരവർഷം തത് പ്രതിഗൃഹ്യ പിനാകധൃക് '''
 
'''അക്ഷതേന ശരീരേണ തസ്ഥൗ ഗിരിരിവാചല '''
 
[മഹാഭാരതം, വനപർവ്വം ,അദ്ധ്യായം 39 , ശ്ളോകം 37 കൈരാത ഉപപർവ്വം]
വരി 21:
ഇത് കണ്ടു അർജ്ജുനൻ വിസ്മയഭരിതനായി . ആരായിരിക്കും ഈ കിരാതനെന്നു അർജ്ജുനൻ ചിന്തിച്ചു . മർമ്മഭേദികളായ അസംഖ്യം ബാണങ്ങൾ പ്രയോഗിച്ചിട്ടും കിരാതൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു . ഒടുവിൽ ദിവ്യമായ അർജ്ജുനന്റെ ആവനാഴിയിലെ ബാണങ്ങൾ ഒടുങ്ങിപ്പോയി . തുടർന്ന് ഗാണ്ഡീവം കൊണ്ട് കിരാതനെ അടിക്കുകയും , ഞാണു കൊണ്ട് വലിക്കുകയുമൊക്കെ ചെയ്തു . കിരാതൻ വില്ലു പിടിച്ചുവാങ്ങി . അതോടെ വില്ലും അർജ്ജുനനു നഷ്ടമായി . തുടർന്ന് പർവ്വതഭേദിയായ വാളൂരി അർജ്ജുനൻ കിരാതന്റെ ശിരസ്സിൽ വെട്ടി . എന്നാൽ വാള്
കിരാതന്റെ ശക്തമായ ശിരസ്സിലേറ്റു പൊട്ടിത്തകർന്നുപോയി . പിന്നീട് മുഷ്ടികൊണ്ട് പൊരുതി . മുഹൂർത്തനേരം പൊരുതിയെങ്കിലും മഹാദേവൻ അർജ്ജുനനെ പിടിച്ചു ഞെരിച്ചു ഞെക്കി മുറുക്കി വീർപ്പുമുട്ടിച്ചു ബോധം കെടുത്തി വീഴ്ത്തി .
കുറച്ചു കഴിഞ്ഞു ബോധം വീണ്ടെടുത്ത അർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ '''ശിവൻ''' തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി '''പാശുപതാസ്ത്രം''' നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , ഇന്ദ്രൻ , യമൻ , [[വരുണൻ|വരുണൻ]] , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
 
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .
 
അവലംബം  :
[ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 7 മുതൽ 15 വരെ ]
 
വരി 33:
ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
 
'''സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ'''
 
'''ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി  : ( 11)'''
 
'''യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ'''
 
'''കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )'''
 
'''യദ് യുഗാന്തേ പശുപതി  : സർവ്വ ഭൂതാനി സംഹരൻ'''
 
'''പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )'''
 
'''(ഭാഷാ അർത്ഥം )'''
 
(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു )
വരി 52:
അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ ? അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .
==അടിക്കുറിപ്പ്==
അർജ്ജുനനും കിരാതനുമായി ഏതാണ്ട് ഒരു '''മുഹൂർത്ത''' സമയം മല്ലയുദ്ധം നടന്നു . ഒരു മുഹൂർത്ത നേരം അർജ്ജുനന്റെ ശരത്തെ ഗ്രസിച്ചുകൊണ്ട് ശിവൻ നിന്നു . ഇതിൽ '''മുഹൂർത്ത നേരം''' എന്ന ഒരു വർണ്ണന കാണാവുന്നതാണ്.എന്താണ് ഒരു '''മുഹൂർത്തം''' ?
'''മുഹൂർത്തം''' കാലത്തിന്റെ ഒരു കണക്കാണ് . പതിനഞ്ചു നിമിഷങ്ങൾ ഒരു കാഷ്ഠ . മുപ്പതു കാഷ്ഠകൾ ഒരു കല . മുപ്പതു കല ചേർന്നതാണ് ഒരു മുഹൂർത്തം . മുപ്പതു മുഹൂർത്തം കൂടുന്നതാണ് ഒരു മനുഷ്യ ദിവസമെന്ന് , വിഷ്ണുപുരാണം , അംശം -1 , അദ്ധ്യായം -3 ലായി കാണപ്പെടുന്നു . അത്തരത്തിൽ നോക്കിയാൽ 24 മണിക്കൂറ് 30 മുഹൂർത്തമാണ് . അതായത് 1440 മിനിറ്റാകും 30 മുഹൂർത്തം . അപ്പോൾ ഒരു മുഹൂർത്തം ഏതാണ്ട് 48 മിനിറ്റ് വരുന്നതായിരിക്കും .
 
==അവലംബം==
"https://ml.wikipedia.org/wiki/പാശുപതാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്