"പി. ഗോവിന്ദപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
1960-കളുടെ തുടക്കത്തിൽ പാർട്ടി നിർദ്ദേശപ്രകാരം പി.ജി. വീണ്ടും ദൽഹിയിലേയ്ക്ക്‌ പോയി. പാർടിയുടെ കീഴിൽ ''പീപ്പിൾസ്‌ പബ്ളിഷിംഗ്‌ ഹൌസ്''(പി.പി.എച്ച്‌)-ൽ പ്രവർത്തിച്ചു.1964-ൽ പാർട്ടി പിളർന്നപ്പോൾ പി.ജി. [[സി.പി.ഐ(എം)]] ൽ നിലകൊണ്ടു. പി.പി.എച്ച്‌. [[സി.പി.ഐ.]] യുടെ കീഴിൽ ആയതിനാൽ ഉടൻ തന്നെ അദ്ദേഹം കേരളത്തിലേയ്ക്ക്‌ മടങ്ങി.1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത്‌ ചൈനാ ചാരൻമാർ എന്ന പേരിൽ രാജ്യവ്യാപകമായി അറസ്റ്റ്‌ ചെയ്യപ്പെട്ട സി.പി.ഐ(എം) നേതാക്കളുടെ കൂട്ടത്തിൽ പി.ജി.യും ഉണ്ടായിരുന്നു. ജയിൽമോചിതനായ ശേഷം സി.പി.ഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1967-ൽ പെരുമ്പാവൂരിൽ നിന്നു തന്നെ വീണ്ടും നിയമസഭാംഗമായി.
 
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|1975-ൽ അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന്‌ ഭൂരിഭാഗം സി.പി.ഐ(എം) നേതാക്കളും അറസ്റ്റിലായി{{തെളിവ്}}. ജനാധിപത്യാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ടിരുന്ന ആ സമയത്ത്‌ സ്വതന്ത്ര പത്രപ്രവർത്തനം സാദ്ധ്യമായിരുന്നില്ല. അതിനാൽ പാർട്ടി അനുവാദത്തോടു കൂടി നാടൻ കലകളേക്കുറിച്ചു പഠിയ്ക്കാൻ പി.ജി. മൈസൂർ സർവ്വകലാശാലയിൽ ചേർന്നു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി]] എഡിറ്ററായിരിക്കെത്തന്നെ പാർട്ടിയുടെ കീഴിൽ നടന്ന സാംസ്കാരിക പ്രവർത്തനങ്ങളിലും മറ്റും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. സി.പി.ഐ(എം-എൽ) നേതാവായിരുന്ന കെ.വേണുവിന്‌ അഭയം നൽകിയതിനെത്തുടർന്ന്‌ പി.ജി. പാർട്ടിയുടെ അച്ചടക്ക നടപടികൾക്ക്‌ വിധേയനായി. തുടർന്ന്‌ 1983൩-ൽ അദ്ദേഹം ദേശാഭിമാനി എഡിറ്റർ സ്ഥാനം ഒഴിഞ്ഞു.
 
1980-കളുടെ മധ്യത്തോടെ പി.ജി. തിരുവനന്തപുരത്ത്‌ എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തു തന്നെ കേരള പ്രസ്സ്‌ അക്കാദമി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.1987-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ചെയർമാനായി. [[സി-ഡിറ്റ്‌]] ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌.1998-ൽ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/പി._ഗോവിന്ദപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്