"അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
== അരവിന്ദന്റെ സിനിമ ==
 
റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ [[തിക്കോടിയൻ]], കഥാകൃത്തായ [[പട്ടത്തുവിള കരുണാകരൻ]] തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ [[ഉത്തരായനം]] മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ [[സഞ്ജയൻ|സഞ്ജയന്റെയും]] [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്. പണിക്കരുടെയും]] സ്വാധീനം കാണാം. [[ചിദംബരം_(മലയാളചലച്ചിത്രം)|ചിദംബരം]], [[വാ‍സ്തുഹാരാവാസ്തുഹാരാ]] തുടങ്ങിയ ചിത്രങ്ങൾ [[സി.വി. ശ്രീരാമൻ|സി.വി.ശ്രീരാമന്റെ]] ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. [[കാഞ്ചനസീത|കാഞ്ചനസീതയിൽ]] പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. [[തമ്പ് (ചലച്ചിത്രം)|തമ്പ്]] എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണായിരുന്നു]] [[ഛായാഗ്രഹണം]] നിർവഹിച്ചത്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/അരവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്