പ്രതിഭാവം
2000-ൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമായിരുന്നു പ്രതിഭാവം.[1][2] മാസത്തിൽ ഒന്ന് വീതമായാണ് ഇത് അച്ചടിച്ചിരുന്നത്. തൃശ്ശൂർ നഗരസഭയുടെ കീഴിലുള്ള പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങൾ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഈ പ്രതിമാസ പത്രത്തിന്റെ പ്രധാന ലക്ഷ്യം.[3] സതീഷ് കളത്തിലായിരുന്നു മുഖ്യപത്രാധിപർ.[4]
തരം | പ്രതിമാസ പത്രം |
---|---|
ഉടമസ്ഥ(ർ) | സതീഷ് കളത്തിൽ |
എഡീറ്റർ | സതീഷ് കളത്തിൽ |
സ്ഥാപിതം | 2000 |
ഭാഷ | മലയാളം |
ആസ്ഥാനം | തൃശ്ശൂർ |
ചരിത്രം
തിരുത്തുകതൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായിരുന്ന റെഡ് സ്റ്റാറിന്റെ ഒരു ബുക്ക് ലെറ്റ് ആയാണ് ഈ പത്രം ആദ്യം തുടങ്ങിത്. ക്ലബ്ബിന്റെ പരിധിയിലുള്ള തൃശ്ശൂർ മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ അധികാരകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. ക്ലബ്ബിന്റെ സ്ഥാപകനും വൈസ് പ്രസിഡന്റുമായിരുന്ന സതീഷ് കളത്തിലാണ് ഈ പത്രം ക്ലബ്ബിന് വേണ്ടി തുടങ്ങിയത്.[4] 1999 സെപ്തംബർ 08ന് ഈ ബുക്ക് ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ ഹിസ്റ്റോറിയനും ശ്രീ കേരള വർമ്മ കോളേജിന്റെ ഹിസ്റ്ററി വിഭാഗം തലവനുമായിരുന്ന പ്രൊഫ. പി.കെ.ടി. രാജ ഉദ്ഘാടനം ചെയ്തു.[5]
പിന്നീട്, ക്ലബ്ബിന് ഈ ബുക്ക് ലെറ്റ് തുടർന്ന് കൊണ്ടുപോകുവാൻ സാധിക്കാതെ വരികയും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു പ്രതിമാസ പത്രമായി സതീഷ് സ്വന്തമായി തുടരുകയും ചെയ്തു. 1999 ജനുവരി 05ന് പ്രതിഭാവത്തിന് ഡിക്ലറേഷൻ ലഭിച്ചു.[1][2] 2000-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയായിരുന്ന ഗീതാ ഹിരണ്യന്റെ സുഖം എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് ഈ പത്രത്തിൽ ആയിരുന്നു.[1] പിന്നീട്, സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ഈ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഒരു ഗീതകം പോലെ, മലയാളികളുടെ പ്രിയങ്കരിയായ സാഹിത്യകാരിയുടെ ഓർമ്മയ്ക്ക്". Keralakaumudi.
- ↑ "DEBLOCKED TITLES". OFFICE OF THE REGISTRAR OF NEWSPAPERS FOR INDIA.
- ↑ "പ്രതിഭാവത്തിന്റെ മുഖപത്രം".
- ↑ 4.0 4.1 "Biography".
- ↑ "P.K.T Raja".
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക
മലയാള ദിനപ്പത്രങ്ങൾ | |
---|---|
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] |