പോൾ ഡൗഗെർറ്റി
അമേരിക്കൻ ചിത്രകാരനാണ് പോൾ ഡൗഗെർറ്റി. 1877 സെപ്റ്റംബർ 6-ന് ന്യൂയോർക്കിൽ ജനിച്ചു. 1898-ൽ ന്യൂയോർക്ക് ലാ സ്കൂളിൽ നിന്ന് നിയമ ബിരുദം നേടി. എങ്കിലും കൗമാരകാലത്തുതന്നെ ചിത്രരചനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന ഡൌഗെർറ്റി 1900-05 കാലയളവിൽ ലണ്ടനിലും പാരിസിലും മ്യൂണിക്കിലും മറ്റും താമസിച്ച് ചിത്രരചനയിൽ പരിശീലനം നേടുകയും അനേകം ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തിയ ഡൗഗെർറ്റിയുടെ പ്രകൃതിദൃശ്യ രചനകൾ വളരെയധികം പ്രചാരംനേടി.
പോൾ ഡൗഗെർറ്റി | |
---|---|
പ്രമാണം:Dougherty1931.jpg | |
ജനനം | |
മരണം | ജനുവരി 9, 1947 | (പ്രായം 69)
വിദ്യാഭ്യാസം | Henry Ward Ranger, William S. Barnett, Independent study in Europe |
അറിയപ്പെടുന്നത് | Marine Paintings, Landscapes |
പ്രസ്ഥാനം | California Plein-Air Painting, American Impressionism |
ന്യൂ ഇംഗ്ലണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തിയ ഡൗഗെർറ്റിയുടെ സമുദ്രസംബന്ധമായ ചിത്രരചനകളാണ് ഇദ്ദേഹ ത്തെ കൂടുതൽ പ്രശസ്തനാക്കിയത്. പ്രസിദ്ധ രചനയായ ഒക്ടോബർ ഡീസ് (1910) ന്യൂയോർക്ക് പട്ടണത്തിലെ മെട്രൊപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനു പുറമേ അ നേകം മലയോര ദൃശ്യങ്ങളും വ്യക്തിചിത്രങ്ങളും ഡൗഗെർറ്റി ക്യാൻവാസിലേക്കു പകർത്തിയിട്ടുണ്ട്. 1947 ജനുവരി 9-ന് കാലിഫോർണിയയിലെ പാം സ്പ്രിങ്സിൽ ഡൗഗെർറ്റി അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.askart.com/askart/d/paul_dougherty/paul_dougherty.aspx
- http://www.kargesfineart.com/paul-dougherty-biography.html Archived 2010-11-24 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൌഗെർറ്റി, പോൾ (1877 - 1947) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |