പോർട്ടർ കുഞ്ഞാലി

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോർട്ടർ കുഞ്ഞാലി. എൻ.എൻ. പിള്ളയുടെ അതേപേരിലുള്ള നാടകത്തെ ആസ്പദമാക്കി മൈത്രിപിക്ചേഴ്സ്സിനു വേണ്ടി പി.എ. തോമസ് നിർമിച്ചതാണ് ഈ ചിത്രം. 1965 ഏപ്രിൽ 7-നു കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ ചിത്രത്തിന്റെ വിതരണം ജിയോപിക്ചേഴ്സിനാണ്.[1]

പോർട്ടർ കുഞ്ഞാലി
സംവിധാനംശശികുമാർ
പി.എ. തോമസ്
നിർമ്മാണംപി.എ. തൊമസ്
രചനഎൻ.എൻ. പിള്ള
തിരക്കഥശശികുമാർ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ബഹദൂർ
ഷീല
ടി.ആർ. ഓമന
തങ്കം
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനഅഭയദേവ്
ശ്രീമൂലനഗരം വിജയൻ
ചിത്രസംയോജനംകെ.ഡി. ജോർജ്
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി07/04/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം

തിരുത്തുക

അവശനായ കൊച്ചുരാമനു തന്റെ കൈവണ്ടിയും കുടുംബവുമേൽ‌പ്പിച്ച് പട്ടാളത്തിൽ പോയ കുഞ്ഞാലിയുടെ സർവ്വതും അപഹരിച്ച് കൊച്ചുരാമൻ മുതലാളിയായി. വിടനായ ഇയാളുടെ നടപടിദൂഷ്യങ്ങൾക്ക് സഹായിയായി കേശവപിള്ളയുമുണ്ട്. ഭാര്യ ഡോക്റ്റർ ഭാനുമതിയ്ക്ക് നന്നേ വേദനയുണ്ട് ഇതിൽ. കൊച്ചുരാമനാൽ വഞ്ചിതയായ മാധവിയെ അയാൾ കൊല്ലിക്കാൻ വരെ ശ്രമിച്ചെങ്കിലും മാധവിയുടെ കുഞ്ഞായ ഗോപിയെ കൊച്ചുരാമൻ വളർത്താൻ സമ്മതിച്ചു. കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞു പാത്തുമ്മയ്ക്ക് സഹായം പരീതാണ്. മകളായ ആമിനയെ കെട്ടാൻ അയാൾക്ക് താൽ‌പ്പര്യവുമുണ്ട്. ആമിനയ്ക്ക് അയൽവാസിയായ ഡോക്ടർ സാലിയുമായി പ്രേമമാണെന്നറിഞ്ഞ് പരീതു തന്നെ മുൻ കയ്യെടുത്ത് കുഞ്ഞാലി പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയപ്പോൾ സാലി-ആമിനമാരുടെ വിവാഹത്തിനു കുഞ്ഞാലിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുഞ്ഞാലിയുടെ വീട്ടിലെത്തിയ മാധവിയെ കുഞ്ഞുപാത്തുമ്മ സംശയിക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണ താമസിയാതെ നീങ്ങി. കുഞ്ഞാലി പോർട്ടർ ജോലി തന്നെ തുടരാൻ തീരുമാനിക്കുന്നു.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറശില്പികൾ

തിരുത്തുക
  • കഥ - എൻ എൻ പിള്ള
  • തിരക്കഥ - എൻ എൻ പിള്ള
  • സംഭാഷണം - ശശികുമാർ
  • സംവിധാനം - പി എ തോമസ്, ശശികുമാർ
  • നിർമ്മാണം - പി എ തോമസ്
  • ഛായാഗ്രഹണം - പി ബി മനിയം
  • ചിത്രസംയോജനം - കെ ഡി ജോർജ്
  • കലാസംവിധാനം - കെ ബാലൻ
  • ഗാനരചന - അഭയദേവ്, ശ്രീമൂലനഗരം വിജയൻ

ഈ ചിത്രത്തിലെ ഗാനങ്ങൾ

തിരുത്തുക
ഗാനം രാഗം സംഗീതം ഗാനരചന പാടിയവർ
ജന്നത്ത് താമര ദേശ് എം എസ് ബാബുരാജ് അഭയദേവ് പി. ലീല
കട്ടുറുമ്പിന്റെ കാതുകുത്തിന് എം എസ് ബാബുരാജ് അഭയദേവ് ഏ പി കോമള
ഓടിപ്പോകും കാറ്റെ എം എസ് ബാബുരാജ് അഭയദേവ് പി ബി ശ്രീനിവാസ്, പി ലീല
പാടാം പാടാം തകരും എം എസ് ബാബുരാജ് അഭയദേവ് പി ജാനകി
പിന്നെയുമൊഴുകുന്നു എം എസ് ബാബുരാജ് അഭയദേവ് പി ബി ശ്രീനിവാസ്
വണ്ടിക്കാരൻ ബീരാൻ കാക്ക എം എസ് ബാബുരാജ് അഭയദേവ് സീറോ ബാബു
പൂവണിയുകയില്ലിനിയും ദർബാറി കാനഡ എം എസ് ബാബുരാജ് അഭയദേവ് പി ബി ശ്രീനിവാസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോർട്ടർ_കുഞ്ഞാലി&oldid=3310403" എന്ന താളിൽനിന്ന് ശേഖരിച്ചത്