പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌

ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെൺകുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളിൽ (ഓവറികളിൽ) നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുന്ന സ്ഥിതിവിശേഷം.1935-ൽ സ്റ്റീൻ ലവന്താൾ ആദ്യമായി വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ടു ചെയ്തതിനാൽ സ്റ്റീൻ ലവന്താൾ സിൻഡ്രോം എന്നു വിളിക്കപ്പെട്ടു. ഇപ്പോൾ പി.സി.ഓ.ഡി. എന്ന ചുരുക്കപ്പേർ വ്യവഹരിക്കപ്പെടുന്നു.

പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌
Specialtyഅന്തഃസ്രവവിജ്ഞാനീയം, ഗൈനക്കോളജി Edit this on Wikidata

പതോളജിതിരുത്തുക

പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു കാരണം. ഇത് പ്രധാനമായും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതഭക്ഷണം, വ്യായമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്‌. അണ്ഡവിസർജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു.(ഇൻസുലിൻ റസിസ്റ്റൻസ്‌)

സംഭവ്യതതിരുത്തുക

ലോകത്തിൽ എല്ലാ പ്രദേശങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഉൽപ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആൾക്കാരിൽ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഏഷ്യാക്കാരിൽ സംഭാവ്യത കൂടുതലാണ്‌. അണ്ഡാശയം 2-5 ഇരട്ടി വലിപ്പത്തിൽ കാണപ്പെടും. 8-10 മില്ലി മീറ്റർ വലിപ്പത്തിലുള്ള നിരവധി കുമിളകൾ അണ്ഡാശയത്തിൽ ഉപരിതലത്തിനു സമീപം കാണപ്പെടും.

ലക്ഷണങ്ങൾതിരുത്തുക

  • ക്രമം തെറ്റിയ ആർത്തവചക്രം
  • അനാവശ്യ രോമവളർച്ച(ഹെർസ്യൂട്ടിസം)
  • നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
  • ഗർഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
  • അമിതവണ്ണം ( വണ്ണം കൂടാത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)


രോഗനിർണ്ണയംതിരുത്തുക

ലക്ഷണങ്ങൾ കൊണ്ടു മാത്രം രോഗനിർണ്ണയം ചെയ്യാൻ കഴിഞ്ഞേക്കാം. അൾട്രസൗണ്ട്‌ പരിശോധന, ലൈംഗിക ഹോർമോണുകളുടെ അളവു നിർണ്ണയം,

ചികിൽസതിരുത്തുക

ലക്ഷണത്തിനനുസരിച്ചു ചികിൽസ വ്യത്യസ്തമാണ്‌. പൊണ്ണത്തടിയുണ്ടെങ്കിൽ തൂക്കം കുറയ്ക്കണം.. രോമവളർച്ചക്കു സ്പൈറണോലാക്റ്റോൺ, ആർത്തവക്രമീകരണത്തിന്‌ ഹോർമോൺ മിശ്രിതഗുളികകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ, ക്ലോമിഫിൻ ഗുളികകൾ, പ്രമേഹചികിൽസക്കുള്ള ഗുളികകൾ, ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയൽ തുടങ്ങിയവയാണ് പ്രധാന മാർഗ്ഗങ്ങൾ

ഭവിഷ്യത്തുകൾതിരുത്തുക

പി.സി.ഓ.ഡി. മെറ്റബോളിക്‌ സിൻഡ്രോമിന്റെ ആദ്യ ലക്ഷണമാണ്‌. ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉടലെടുക്കാം. ഇത്തരക്കാരിൽ ഭാവിയിൽ ഗർഭാശയഭിത്തിയിൽ അർബുദബാധ (എൻഡോമെറ്റ്രിയൽ കാൻസർ)കൂടുതലായി കാണപ്പെടുന്നു.


പ്രതിരോധംതിരുത്തുക

പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക. ക്രമമായി വ്യായാമം ചെയ്യുക. സ്കിപ്പിംഗ്‌(വള്ളിയിൽ ചാട്ടം പെൺകുട്ടികൾക്കു നല്ല വ്യായാമം ആണ്‌.

അവലംബംതിരുത്തുക

1.Jeffcoate's Principals of Gynecology 5th Edn V.R.Tindal Butterworth-Heinemann 1987

2. Text Book of Gynecology D.C.Duta Central,Calcutta 3rd Edn 2001


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക