പൊൻകുന്നം വർക്കി രചിച്ച ഗ്രന്ഥമാണ് അന്തിത്തിരി.[1][2] 1946ലാണ് ഇത് രചിച്ചത്. 1000 കോപ്പികളുമായാണ് പുസ്തകം പുറത്തിറക്കിയത്. ആലപ്പുഴ കോസ്റ്റൽ പ്രസ്സാണ് പുസ്തകം പ്രിന്റ് ചെയ്തത്.

സന്ധ്യയുടെ പുറകിൽ പ്രഭാതം മറഞ്ഞുനിൽക്കുന്നുണ്ട്. പക്ഷെ ഇരുട്ടുകൊണ്ട് കണ്ണുകണ്ടുകൂടാതാകുന്നു. എന്റെ ഈ അന്തിത്തിരി വെളിച്ചത്തിനു വല്ലവർക്കും ഉപകരിക്കുമെങ്കിൽ. എന്ന പ്രസ്താവനയോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്.

റേഷൻ, റ്റ്യൂഷൻ, തൊഴിലാളി, നേതാജി, ആ കത്ത്, ക്വിറ്റിൻഡ്യ എന്നിങ്ങനെ 6 കഥകൾ ഇതിലുണ്ട്.

  1. Encyclopaedia of Indian Literature: sasay to zorgot - Page 4055
  2. പൊൻകുന്നം വർക്കി[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്തിത്തിരി&oldid=3623107" എന്ന താളിൽനിന്ന് ശേഖരിച്ചത്