വട്ട
കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണു് വട്ട (Macaranga peltata). ആവണക്ക് ഉൾപ്പെടുന്ന കാസ്റ്റർ (Castor) അഥവാ യൂഫോർബിയേസീ ( (Euphorbiaceae) കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[1]
വട്ട | |
---|---|
വട്ട (പൊടിഞ്ഞി) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. peltata
|
Binomial name | |
Macaranga peltata (Roxb.) Müll.Arg.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
==പേരുകൾ==, ഉപ്പൂത്തി
വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നെല്ലാം കൂടി അറിയപ്പെടുന്നു. സംസ്കൃതത്തിൽ ചണ്ഡാല എന്നു പേരുള്ള വട്ടയുടെ ശാസ്ത്രീയനാമം മാക്കരങ്ങ പെൽറ്റാറ്റ (Macaranga peltata) എന്നാണു്. വിവിധ വർഗ്ഗീകരണപ്പട്ടികകളിൽ Macaranga roxburghii, Tanarius peltatus, Mappa peltata എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ടു്.
- ഹിന്ദി: ചണ്ഡ് കാൽ (चणड काल)
- മറാത്തി: ചണ്ഡാ , ചൻഡ്‌വർ
- തമിഴ്: വട്ടക്കണ്ണി
- തെലുഗു: ബൊദ്ധി
- ഒഡിഷ: പിയാനിയ
- കൊങ്കണി: കൊണ്ടത്താമര
വിവരണം
തിരുത്തുകപാൽപ്പശയുള്ള വൃക്ഷങ്ങളിൽ പെട്ട വട്ട, ഉപ്പൂത്തി. പൂർണ്ണവളർച്ചയിൽ 10 മീറ്റർ വരെ ഉയരമെത്തും. ചെറിയ ചെടികൾക്കു് തണ്ടിലും ഇലകളിലും വെൽവെറ്റു പോലെ മൃദുവായ രോമങ്ങൾ കാണാം. ഇരുപതുമുതൽ 50 വരെ സെന്റിമീറ്റർ വലിപ്പമെത്താവുന്ന ഇലകൾ ഒന്നിടവിട്ട് വിന്യസിക്കപ്പെട്ടിരിക്കുന്നു. വട്ടയുടെ എളുപ്പം തിരിച്ചറിയാവുന്ന പ്രത്യേകത അതിന്റെ ഇലകളുടെ ആകൃതിയാണു്.
ഉപയോഗങ്ങൾ
തിരുത്തുകദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു. ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്. വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടു്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും.
ചിത്രശാല
തിരുത്തുക-
വട്ട
-
വട്ടയുടെ ഇല
-
വട്ടയുടെ ചെറിയ ചെടി
-
വട്ടയുടെ പശ വമിപ്പിക്കുന്ന തണ്ടുകൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക