മാർസ് 2020
2020 ജൂലൈ 17 ന് ചൊവ്വയിലേക്കുള്ള വിക്ഷേപണത്തിനോരുങ്ങുന്ന നാസയുടെ റോവർ ദൗത്യമാണ് മാർസ് 2020. ഇത് 2021 ഫെബ്രുവരി 18 ന് ചൊവ്വയിലെ ജെസെറോ ഗർത്തത്തിൽ സ്പർശിക്കും. ഇതിലെ റോവർ ചൊവ്വയിലെ ജീവശാസ്ത്രപരമായി പുരാതന പരിതഃസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ചൊവ്വയുടെ ഭൂഗർഭജല വിന്യസത്തേയും അതിന്റെ മുൻകാല രേഖകളേയും കുറിച്ച് അന്വേഷിക്കുകയും ചെയ്യും. കൂടാതെ ചൊവ്വയിലെ വാസയോഗ്യത, മുൻകാല ജീവസാധ്യത, ഭൂമിശാസ്ത്രപരമായ വസ്തുക്കളിൽ ജീവാവശേഷിപ്പുകൾ നിലനിൽക്കാനുള്ള സാധ്യത എന്നിവയും വിലയിരുത്തും.
ദൗത്യത്തിന്റെ തരം | Rover | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA / JPL | ||||
വെബ്സൈറ്റ് | mars | ||||
ദൗത്യദൈർഘ്യം | Planned: 1 Mars year (668 sols)[1] | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
നിർമ്മാതാവ് | Jet Propulsion Laboratory | ||||
വിക്ഷേപണസമയത്തെ പിണ്ഡം | Rover: 1,050 കി.ഗ്രാം (2,315 lb)[2] | ||||
അളവുകൾ | Rover: 3 × 2.7 × 2.2 മീ (9.8 × 8.9 × 7.2 അടി)[2] | ||||
ഊർജ്ജം | 110 watt (0.15 hp)[3] | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | 17 July to 5 August 2020[4] | ||||
റോക്കറ്റ് | Atlas V 541[5] | ||||
വിക്ഷേപണത്തറ | Cape Canaveral SLC-41 | ||||
Mars rover | |||||
Spacecraft component | Rover | ||||
Landing date | 18 February 2021[4] | ||||
Landing site | Jezero crater | ||||
Jet Propulsion Laboratory insignia
|
ലക്ഷ്യം
തിരുത്തുകചൊവ്വയുടെ ഉപരിതലത്തിലെ ജെസെറോ ഗർത്തം ഒരു കാലത്ത് 1600 അടി ആഴത്തിൽ വെള്ളം നിറഞ്ഞിരുന്ന തടാകമായിരുന്നു. ഇതിൽ നിന്ന് ഉദ്ഭവിക്കപ്പെട്ട നദികളും ഉണ്ടായിരുന്നു. അവയിൽ ഏതെങ്കിലും വിധത്തിലുള്ള സൂക്ഷ്മ ജീവികൾ സംരക്ഷിക്കപ്പെട്ടിരുന്നോ എന്നു കണ്ടെത്തുകയാണ് മാർസ് 2020 യുടെ ലക്ഷ്യം. 350 മുതൽ 390 കോടി വരെ വർഷങ്ങൾ പഴക്കമുള്ളതായിരിക്കും ഈ ജീവന്റെ അംശം. ഭൂമിയിൽ എങ്ങനെയാണു ജീവനുണ്ടായത് എന്നതിന്റെ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ഉത്തരം ചൊവ്വയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. പഴയകാലത്തെ ജൈവ തന്മാത്രകളെയും മറ്റ് സൂക്ഷ്മ ജീവികളുടെ അവശിഷ്ടങ്ങളെയും ഏകദേശം 45 കിലോമീറ്ററെങ്കിലും വിസ്തൃതിയുള്ള ജെസീറോ ക്രേറ്ററിന്റെ അടിത്തട്ട് സംരക്ഷിച്ചു വച്ചിട്ടുണ്ടാകുമെന്നാണു പ്രതീക്ഷ. ഇവിടെ കുറഞ്ഞത് അഞ്ചു തരം പാറകളെങ്കിലും കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണും കാർബണേറ്റുകളും ഉൾപ്പെടെയാണിത്. ജീവന്റെ സൂക്ഷ്മാംശം പോലും എത്രകാലം വേണമെങ്കിലും ശേഖരിച്ചു വയ്ക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ജലവും അന്തരീക്ഷത്തിലെ വാതകങ്ങളും കല്ലും പരസ്പര സമ്പർക്കത്തിലേർപ്പെട്ടാണ് കാർബണേറ്റ് പാറകൾ രൂപപ്പെടുന്നത്. ഇതാണു ഈ ഗർത്തത്തിൽ ജീവൻ നിലനിൽക്കാനുള്ള ഏറ്റവും വലിയ സാധ്യതയായി ചൂണ്ടിക്കാണിക്കപെടുന്നത്. 2012ൽ ഗെയ്ൽ ക്രേറ്റർ എന്ന സ്ഥലത്ത് ക്യൂരിയോസിറ്റിയെ ഇറക്കാൻ ഉപയോഗിച്ച ‘സ്കൈ ക്രെയ്ൻ’ സംവിധാനം തന്നെയായിരിക്കും മാർസ് 2020യെ ചൊവ്വയിലിറക്കാനും നാസ ഉപയോഗിക്കുക.
വ്യക്തികളുടെ പേര് ചൊവ്വയിലേക്ക് അയക്കാൻ അവസരം
തിരുത്തുകചൊവ്വയിലേക്ക് പറക്കാൻ ചിലപ്പോൾ ഈ നൂറ്റാണ്ടിൽ മനുഷ്യന് കഴിഞ്ഞില്ലെന്ന് വരാം. എന്നാൽ മാർസ് 2020 വഴി വ്യക്തികളുടെ പേര് ചൊവ്വയിലേക്ക് അയക്കാൻ അവസരം ഒരുക്കുകയാണ് നാസ. നാസയുടെ വെബ്‌സൈറ്റിൽ ‘സെന്റ് യുവർ നെയിം’ എന്ന വിഭാഗത്തിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനാകുക. രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ ബോർഡിങ് പാസ് ലഭിക്കും. മാർസ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റർ ചെയ്ത വ്യക്തിയുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാർകോഡ് തുടങ്ങിയവയാണ് ബോർഡിങ് പാസിൽ അടങ്ങിയിരിക്കുന്നത്. ഈ പേരുകൾ മൈക്രോചിപ്പിലാക്കി മൈക്രേമാർസ് റോവറിൽ ചൊവ്വയിലേക്ക് അയക്കും. പേരുകൾ ഈ 2019 സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
ബഹിരാകാശ യാത്രകൾക്ക് ജനകീയ മുഖം നൽകുകയെന്ന ആശയമാണ് ചൊവ്വയിലേക്കു പേരുകളയക്കാമെന്ന പദ്ധതിക്കു പിന്നിൽ. അതിനായി ഇവിടെ ---> https://mars.nasa.gov/participate/send-your-name/mars2020 പേര് രജിസ്റ്റർ ചെയ്യാം. രാജ്യവും പോസ്റ്റർ കോഡും മെയിൽ ഐഡിയും കൊടുത്താൽ ബോർഡിങ് പാസ് തയ്യാറാവും, നമ്മുടെ പേര് ചൊവ്വയിലേക്കെത്തുകയും ചെയ്യും. ഫ്രീക്വൻറ് ഫ്ലെയർ എന്ന ടാബിൽ ഈ ചൊവ്വ ദൗത്യത്തിൻറെ കൂടുതൽ വിവരം അറിയാം. പദ്ധതിയുടെ തത്സമയ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കുകയുെ ചെയ്യും.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Mission: Overview". NASA. Retrieved 7 March 2015.
- ↑ 2.0 2.1 "Designing A Mars Rover To Launch in 2020". NASA/JPL. Retrieved 6 July 2018.
- ↑ "Mars 2020 Rover Tech Specs". JPL/NASA. Retrieved 6 July 2018.
- ↑ 4.0 4.1 mars.nasa.gov. "Overview - Mars 2020 Rover". mars.nasa.gov. Retrieved 19 February 2019.
- ↑ Ray, Justin (25 July 2016). "NASA books nuclear-certified Atlas 5 rocket for Mars 2020 rover launch". Spaceflight Now. Retrieved 26 July 2016.