മ്യൂറിഡേ കുടുംബത്തിൽ പെട്ട കാർന്നുതിന്നുന്ന ജീവി സ്പീഷീസാണ് പെരുച്ചാഴി[2] (ഗ്രേറ്റർ ബാൻഡിക്കൂട്ട് റാറ്റ് (Greater Bandicoot Rat); ബാ‌ൻഡിക്കൂട്ട ഇൻഡിക്ക (Bandicota indica)).

പെരുച്ചാഴി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
ബാൻഡിക്കൂട്ട ഇൻഡിക്ക
Binomial name
Bandicota indica
(Bechstein, 1800)

വിവരണം തിരുത്തുക

വലിപ്പമുള്ള ഈ വലിയ എലിക്ക് കറുപ്പെന്നു തോന്നുന്ന ഇരുണ്ട തവിട്ടുനിറവും കട്ടിയുള്ള രോമങ്ങളുമുണ്ട്. ഒറ്റനോട്ടത്തിൽ മിക്ക ആളുകളും ഇതിനോട് അറപ്പായിരിക്കും തോന്നുക. കാലുകളും വാലും കറുത്തനിറവും ശരീരത്തിന്റെ അടിവശം മറ്റുഭാഗങ്ങളേക്കാൾ അൽപ്പം മാത്രം ചാരനിറമുള്ളതും ആയതിനാൽ ശരീരമാകെ ഇരുണ്ടിരിക്കും.

പെരുമാറ്റം തിരുത്തുക

വായ്‌വട്ടം വലിപ്പമേറിയപൊത്തിൽ കഴിയുന്നവയാണിവ. ഇവയുടെ മാളത്തിനു ഒരു പ്രവേശനകവാടം മാത്രമേയുള്ളൂ.

കാണപ്പെടുന്നത് തിരുത്തുക

ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ ജീവിയെ കണ്ടുവരുന്നുണ്ട്.

ആവാസം തിരുത്തുക

മരുഭൂമിയും പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും മനുഷ്യർ താമസിക്കുന്നിടത്തും കൃഷിയിടങ്ങളിലും കാണ്ടുവരുന്നൂ.

വലിപ്പം തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം : 21-34 സെ.മീ.

വാൽ : 16.7-34 സെ.മീ.[3]

 

മറ്റുപേരുകൾ തിരുത്തുക

ശ്രീലങ്കയിൽ പെരുച്ചാഴിയെ "ഉരു-മീയ" എന്നാണ് വിളിക്കുന്നത്. സിംഹള ഭാഷയിൽ ഇതിന്റെ അർത്ഥം "പന്നിയെലി" എന്നാണ്.

പരാദജീവികൾ തിരുത്തുക

പെരുച്ചാഴിയെ താഴെപ്പറയുന്ന പരാദങ്ങൾ ബാധിക്കാറുണ്ട്:

പെരുച്ചാഴി പരത്തുന്ന അസുഖങ്ങൾ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Baillie J. (1996). "Bandicota indica[പ്രവർത്തിക്കാത്ത കണ്ണി]". 2006 IUCN Red List of Threatened Species. Downloaded on 19 July 2007.
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 206.
  4. PMID 9444010 (PubMed)
    Citation will be completed automatically in a few minutes. Jump the queue or expand by hand
  5. PMID 1488714 (PubMed)
    Citation will be completed automatically in a few minutes. Jump the queue or expand by hand.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരുച്ചാഴി&oldid=3655322" എന്ന താളിൽനിന്ന് ശേഖരിച്ചത്