ശൈവസന്ന്യാസി ആയിരുന്ന പ്രസിദ്ധ തമിഴ് കവി ആണ് മാണിക്കവാചകർ. എ ഡി 700-നും 800-നും ഇടയ്ക്ക് തിരുവാരൂരിൽ ജീവിച്ചിരുന്നതായി കരുതുന്നു. ഭക്തിരസപ്രധാനമായ തിരുവാചകം എന്ന കാവ്യത്തിന്റെ കർത്താവ്. `കോവൈ' വിഭാഗത്തിൽപ്പെടുന്ന തിരുക്കോവൈയാർ എന്ന കൃതിയും ഇദ്ദേഹം രചിച്ചതാണെന്ന് അഭിപ്രായമുണ്ട്. രാമലിംഗ അടികൾ, തായുമാനവർ തുടങ്ങിയ കവികൾക്ക് പ്രചോദകമായ കൃതിയാണ് തിരുവാചകം.[1]

മാണിക്കവാചകർ
മാണിക്കവാചകർ
ജനനംVaadhavoor Adigal
TiruVadhavoor
അംഗീകാരമുദ്രകൾNayanar saint, Naalvar
തത്വസംഹിതShaivism Bhakti
കൃതികൾTiruvacakam, Tevaram ThiruVaasagam ThirukKovaiyaar
ഉദ്ധരണിNamachivaaya Vaazhga
 
തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശ്(അപ്പർ), സുന്ദരർ എന്നീ മൂന്ന് പ്രധാന നയനാർമാർ മാണിക്കവാസകരോടൊപ്പം.

തിരുവാചകം

തിരുത്തുക

എട്ടാം ശതകത്തിൽ മാണിക്കവാചകർ ശിവപെരുമാനെ സ്തുതിച്ചു പാടിയ പാട്ടുകളാണ് തിരുവാചകം. 51 കാവ്യഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ ശൈവ തത്ത്വചിന്ത ആവിഷ്കരിക്കുന്നു. ഇതിലെ അറുനൂറ്റൻപത് പാട്ടുകളാണ് ഭക്തിഗാനങ്ങളിൽ ഏറെ പ്രശസ്തം. 'തിരുവാചകത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല' എന്നാണ് പഴഞ്ചൊല്ല്. [2]

തിരുക്കോവൈയാർ

തിരുത്തുക

തിരുക്കോവയാർ എന്ന ഗാനസമാഹാരത്തിലെ നാനൂറു പാട്ടുകളും നാനൂറു പ്രണയഗാനങ്ങളാണ്. ശിവഭഗവാനെ നായകനായും തന്നെ പ്രണയിനിയായും സങ്കല്പിച്ചാണ് ഇത് പാടിയിരിക്കുന്നത്. പേർഷ്യൻ സൂഫികളുടെ രഹസ്യവാദപരമായ കവിതകൾക്കു സമാനമാണിവ.[3]

  1. "തിരുവാചകം". സർവവിജ്ഞാനകോശം. Retrieved 21 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "തമിഴ് ഭാഷയും സാഹിത്യവും". സർവ്വവിജ്ഞാനകോശം. Retrieved 21 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. കെ. കെ., കൃഷ്ണൻ നമ്പൂതിരി (Nov 21, 2023). "വൈഷ്ണവഭക്തിയും ശിവഭക്തിയും". ജന്മഭൂമി.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാണിക്കവാചകർ&oldid=4013946" എന്ന താളിൽനിന്ന് ശേഖരിച്ചത്