പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പെരിങ്ങോട്ടുകുറിശ്ശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിങ്ങോട്ടുകുറിശ്ശി

പെരിങ്ങോട്ടുകുറിശ്ശി
10°44′N 76°28′E / 10.74°N 76.47°E / 10.74; 76.47
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തരൂർ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 31.45ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22334
ജനസാന്ദ്രത 710/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0492
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചൂലനുർ മയിൽസങ്കേതം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് . പെരിങ്ങോട്ടുകുറിശ്ശി ഒന്ന്, പെരിങ്ങോട്ടുകുറിശ്ശി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന് 31.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കോട്ടായി പഞ്ചായത്തും, വടക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് തിരുവില്വാമല പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തന്നൂർ‍, തരൂർ പഞ്ചായത്തുകളുമാണ്. 1954-ലാണ് ചൂലനൂർ, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉണ്ടായത്. 1962-ലെ കേരള പഞ്ചായത്ത് ആക്ട് ആന്റ് റൂൾസ് പ്രകാരം പഞ്ചായത്ത് പുന:സംഘടിപ്പിച്ചപ്പോൾ മൂന്നു ഗ്രാമപഞ്ചായത്തുകളേയും ചേർത്ത് പെരിങ്ങോട്ടുകുറിശ്ശി എന്ന പേരിൽ ഒറ്റ ഗ്രാമപഞ്ചായത്താക്കി. ഇന്ത്യയിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രം ഈ പഞ്ചായത്തിലാണ്.

വാർഡുകൾ 16

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക