ചെറുവത്തൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

12°19′00″N 75°04′59″E / 12.3167°N 75.083°E / 12.3167; 75.083 കേരളത്തിലെ കാ‍സർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ്‌ ചെറുവത്തൂർ. കാസർഗോഡ് പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ തെക്കാണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്. പല കിഴക്കൻ ഉൾനാടൻ ഗ്രാമങ്ങളിൽ ഉള്ള ജനങ്ങൾക്ക് പ്രധാന നഗരങ്ങളിലേക്ക് ബന്ധപ്പെടാൻ റോഡ് മാർഗ്ഗവും റെയിൽ മാർഗവും ചെറുവത്തൂരിൽ നിന്നും ലഭ്യമാണ്.

Cheruvathur
Map of India showing location of Kerala
Location of Cheruvathur
Cheruvathur
Location of Cheruvathur
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
ജനസംഖ്യ
ജനസാന്ദ്രത
24,504 (1991—ലെ കണക്കുപ്രകാരം)
1,334/കിമീ2 (1,334/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 18.37 km² (7 sq mi)
കോഡുകൾ
Mujahidh Mosque, Vellur

പ്രശസ്ത കവി-പണ്ഡിത കുടുംബമായ കുട്ടമത്ത് കുന്നിയൂർ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂർ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുള്ള പല പ്രഗൽഭരെയും സംഭാവന ചെയ്തിട്ടുണ്ട്.

ചെറുവത്തൂരുള്ള ‘വീരമല‘ മലകളിൽ ഒരു ഡച്ച് കോട്ട നിലനിൽക്കുന്നു. ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്.

ദേശീയപാത 66 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. ഈ പാത വടക്ക് മംഗലാപുരവുമായും തെക്ക് കൊച്ചിയായും ചെറുവത്തൂരിനെ ബന്ധിപ്പിക്കുന്നു.

ചരിത്രം

തിരുത്തുക

ഒരുകാലത്ത്, കദംബരുടേയും , വിജയനഗര സാമ്രാജത്വത്തിന്റേയുംകീഴിലായിരുന്ന, ഈ പ്രദേശത്തിനു് വേണ്ടി വിജയനഗരരാജാക്കൻമാരും കോലത്തിരിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നു്, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ , നീലേശ്വരം രാജവംശത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട അള്ളടം രാജ്യത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. 1565-ൽ വിജയനഗര സാമ്രാജ്യം തകർന്നതോടെ ചെറുവത്തൂർ, ഇക്കേരി നായ്ക്കന്മാർ ഭരിച്ച തുളുനാടിന്റെ കീഴിലാായി.[1]

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
 
ചെറുവത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം

ആശുപത്രികൾ

തിരുത്തുക
  • ചെറുവത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം

വിദ്യാലയങ്ങൾ

തിരുത്തുക
  • കുട്ടമത്ത് ഗവ.ഹൈയർ സെക്കൻ്ററി സ്കൂൾ, ചെറുവത്തൂർ
  • ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ, ചെറുവത്തൂർ
  • ഗവൺമെൻ്റ് ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ചെറുവത്തൂർ
  • ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ ചെറുവത്തൂർ

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-10-16.


"https://ml.wikipedia.org/w/index.php?title=ചെറുവത്തൂർ&oldid=4113270" എന്ന താളിൽനിന്ന് ശേഖരിച്ചത്