പൂരോൽസവം

ഉത്തര കേരളത്തിലെ രണ്ടാമത്തെ വസന്തോത്സവം

മീന മാസത്തിലെ കാർത്തിക മുതൽ പൂരം നക്ഷത്രം വരെ കോലത്തുനാട്ടിലെ ആര്യ സ്ത്രീകളുടെ ദേശീയ (പ്രത്യേകിച്ച് പെൺകുട്ടികളുടെ) ദേശീയ ആഘോഷമാണ്‌ പൂരവിളക്ക് മഹോത്സവം/ പൂരോൽസവം.ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു[1].

ഐതിഹ്യം

തിരുത്തുക

കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാൽ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാൻ പൂക്കൾ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിനു പിന്നിൽ.

പ്രായപൂർത്തി തികയാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ ചാണകം കളിമണ്ണ് സ്വർണ്ണം മറ്റു അക്ഷതങ്ങൾ , (ചിലയിടങ്ങളിൽ പൂ മാത്രവും) കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചു വരുന്നു. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധരണയായി പടിപ്പുരക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിഞ്ഞി പൂ, ചെക്കിപ്പൂ, അശോകപ്പൂ, ജടപ്പൂ, മുല്ലപ്പൂ, ചേമന്തി, താമരപൂ, മല്ലികപ്പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. പൂരദിവസം കാമദേവനെ “പറഞ്ഞയ്ക്കൽ” ചടങ്ങാണ്. “നേരത്തെ കാലത്തെ വരണേ കാമാ..., കിണറ്റിൻ പടമ്മൽ പോലെ കാമാ....” തുടങ്ങിയ മുന്നറിയിപ്പുകളുമായി വീട്ടിലെ വരിക്കപിലാവിന്റെ ചുവട്ടിലേക്ക് പറഞ്ഞയക്കും. പൂരദിവസം പ്രത്യേകമായി തയ്യാറാ ക്കുന്ന പൂരടയും, പൂരക്കഞ്ഞിയുമൊക്കെ ഉണ്ടാക്കി കാമന് സമർപ്പിക്കും. കോലത്തുനാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളിൽ പൂരം ആഘോഷിക്കുമെങ്കിലും, മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്. പൂരോത്സവം പെൺകുട്ടികളുടെ ആഘോഷമാണെങ്കിൽ, പൂരക്കളി യുവാക്കളുടെതാണ്.പൂരത്തിന് പൂവിടാത്ത വീട്ടിലെ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിച്ച സ്ത്രീകൾക്ക് ദാരിദ്ര്യം കൂടപ്പിറപ്പ് ആയിരിക്കും...


 


ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ പൂരം കുളി,കാസർകോട് ജില്ല.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. Koodu Magazine Januaray 2014,Page 22 http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/1
"https://ml.wikipedia.org/w/index.php?title=പൂരോൽസവം&oldid=3911399" എന്ന താളിൽനിന്ന് ശേഖരിച്ചത്