കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ. ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ്. പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്ചചന്തകളിലൊന്നാണ്‌ പൂനൂരിലെ ഞായറാഴ്ച ചന്ത. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത(SH 32) കടന്ന് പോകുന്നത് ഇതിലൂടെയാണ്.

കാന്തപുരം ഏ.പി അബൂബക്കർ മുസ്‌ലിയാർ , കവിയും സാഹിത്യകാരനുമായ കെ.കരുണാകരൻ, കാനേഷ് പുനൂർ,ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം തുടങ്ങിയവരുടെ ജന്മസ്ഥലമാണ് ഇവിടം.


"https://ml.wikipedia.org/w/index.php?title=പൂനൂർ&oldid=3592920" എന്ന താളിൽനിന്ന് ശേഖരിച്ചത്