പൂജാ ഗാന്ധി
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നിർമ്മാതാവുമാണ് പൂജാ ഗാന്ധി (ജനനനാമം: സഞ്ജന ഗാന്ധി). അവർ മുഖ്യമായി കന്നഡ ഭാഷാ ചിത്രങ്ങളിലാണ് അഭിനയിക്കാറുള്ളതെങ്കിലും തമിഴ്, മലയാളം, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
പൂജാ ഗാന്ധി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സഞ്ജന ഗാന്ധി 7 ഒക്ടോബർ 1983[1] മീററ്റ്, ഉത്തർ പ്രദേശ്, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | Badavara Shramikara Raitara Congress |
മറ്റ് രാഷ്ട്രീയ അംഗത്വം | |
ജോലി |
|
വാണിജ്യപരമായി വൻവിജയം കൈവരിച്ച ചിത്രമായ മങ്കാരു മാലേ (2006) എന്ന ചിത്രത്തിലഭിനയിച്ചതിനുശേഷം പൂജാഗാന്ധി തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിലൊരാളായും അതുപോലെതന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളുമായി മാറി. അവർക്ക് ഇക്കാലത്ത് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു.[2][3][4] പൂജാ ഗാന്ധി കന്നഡ സിനിമാ രംഗത്തും മീഡിയകളിലും പൊതുവായി മാലെ ഹഡുകി (റെയിൻ ഗേൾ) എന്ന പേരിൽ ഏറെ പ്രസിദ്ധയാണ്.[5][6]
2003 ൽ ഒരു ബംഗാളി ഭാഷാചിത്രമായ തൊമാകെ സലാം എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് പൂജാ ഗാന്ധി തൻറെ ചലച്ചിത്രരംഗത്തേയ്ക്കുള്ള ചുവടുവയ്പ്പു നടത്തിയത്. അതിനുശേഷം കൊക്കി (2006) എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം മങ്കാരു മാലേ (2006), മിലാന (2007), കൃഷ്ണ (2007), താജ്മഹൽ (2008), ബുധിവന്ത (2008), അനു (2009), ഗോകുല (2009), ദന്തുപാല്യ (2012), ദന്തുപാല്യ -2 (2017) എന്നിങ്ങനെ കലാപരമായും വാണിജ്യപരമായും വിജയിച്ച നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ദശാബ്ദക്കാലത്തെ അഭിനയജീവിതത്തിൽ അവർ ഏകദേശം 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[7][8]
2012 ൽ അവർ ജനതാ ദൾ (സെക്യുലർ) പാർട്ടിയിൽ അംഗമായി ചേർന്നുകൊണ്ട് തൻറെ രാഷ്ട്രീയപ്രവേശനവും നടത്തിയിരുന്നു.[9] അവർ താമസിയാതെ കെ.ജെ.പി. പാർട്ടിയിലേയ്ക്ക് മാറുകയും പിന്നീട് ബ.എസ്.ആർ കോൺഗ്രസിലെത്തുകയും കർണ്ണാടക അസംബ്ലി തെരഞ്ഞെടുപ്പിൽ റെയ്ച്ചൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്കു മത്സരിക്കുകയും ചെയ്തു.[10] എന്നിരുന്നാലും, തിരഞ്ഞെടുപ്പിൽ പരാജയം രുചിക്കുവാനായിരുന്നു അവരുടെ വിധി. മണ്ഡലത്തിൽ നിന്ന് ഒരു സീറ്റ് പോലും നേടാനായതുമില്ല.[11]
കന്നട സിനിമാ വ്യവസായത്തിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച്, 2016 ൽ ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള KEISIE യൂണിവേഴ്സിറ്റി അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകിയിരുന്നു.[12]
ആദ്യകാലജീവിതം
തിരുത്തുകമീററ്റിൽ ഒരു പരമ്പരാഗത പഞ്ചാബി കുടുംബത്തിലാണ് പൂജാ ഗാന്ധി ജനിച്ചത്. അവരുടെ പിതാവ് പവൻ ഗാന്ധി ഒരു വ്യാപാരിയും മാതാവ് ജ്യോതി ഗാന്ധി ഒരു വീട്ടമ്മയുമാണ്. മീററ്റിലെ സോഫിയ കോൺവെന്റിലും ദിവാൻ പബ്ലിക് സ്കൂളിലുമായി പഠനം നടത്തി. പൂജാ ഗാന്ധിയ്ക്ക് ഇളയ രണ്ടു സഹോദരിമാർ കൂടിയുണ്ട്. ഒരു സഹോദരിയായ രാധിക ഗാന്ധി, കന്നഡ ചിത്രങ്ങളിലെ അഭിനേത്രിയും മറ്റൊരു സഹോദരി സുഹാനി ഗാന്ധി ഒരു ടെന്നീസ് താരവുമാണ്. 2012 നവംബറിൽ വിവാഹ നിശ്ചയം നടന്നുവെങ്കിലും തൊട്ടടുത്ത മാസം അത് അലസിപ്പോകുകയും ചെയ്തു.
അരങ്ങേറ്റം (2003)
തിരുത്തുകടെലിവിഷൻ സോപ്പ് ഒാപ്പറകളിൽ അഭിനയിച്ചുകൊണ്ട് തന്റെ കലാ ജീവിതം ആരംഭിച്ച പൂജാ ഗാന്ധി, അരുണ ഇറാനി സംവിധാനം ചെയ്ത "സമീൻ സേ ആസ്മാൻ തക്" എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. തൻറെ പതിനെട്ടാമത്തെ വയസിൽ 2003 ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമായ തൊമാകേ സലാം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്കു രംഗപ്രവേശനം നടത്തി. തമിഴ് ചിത്രമായ കൊക്കിയിൽ അഭിനയിച്ചുകൊണ്ട് ദക്ഷിണേന്ത്യൻ സിനിമാരംഗത്തെത്തി. മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
കന്നട ഭാഷാ പ്രവേശനവും പ്രശസ്തിയും (2006-08)
തിരുത്തുകകന്നട സിനിമാ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം മുംഗാരു മളെ (Mango Shower - വേനൽ മഴ) ആയിരുന്നു. ഇന്ത്യയിലെ ഒരു മൾട്ടിപ്ലെക്സിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഏക പ്രാദേശിക ഭാഷാ സിനിമയായിരുന്നു ഇത്. കർണാടകയിൽ ഈ ചിത്രം 865 ദിവസം പ്രദർശിപ്പിക്കുകയും തെലുങ്കിൽ "വാന" എന്ന പേരിലും ബംഗാളിയിൽ പ്രേമർ കാഹിനി (2008) എന്നീ പേരുകളിൽ പുനർനിർമ്മിക്കപ്പെടുകയും ചെയ്തിരുന്നു.
അവലംബം
തിരുത്തുക- ↑ https://m.timesofindia.com/topic/Pooja-Gandhi
- ↑ "Gandhi is one of the highest paid actresses". www.sify.com.
- ↑ "Raining troubles for male girl". www.deccanchronicle.com.
- ↑ "Yeddyurappa ropes in Kannada filmstars to add to KJP's populist appeal". indiatoday.
- ↑ "Pooja Gandhi known to her fans as `Male Hudugi` (Rain Girl)". www.sify.com. Archived from the original on 2017-10-20. Retrieved 2018-03-07.
- ↑ "Pooja Gandhi who is always referred as the 'Male Hudugi' (Rain Girl) of the Kannada film industry". www.chitraloka.com. Archived from the original on 2021-04-13. Retrieved 2018-03-07.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Sriramulu steals star power from Yeddyurappa as Pooja Gandhi joins BSR Congress". indiatoday.
- ↑ "Bigg Boss: Pooja Gandhi, Master Anand enter finale". timesofindia.
- ↑ "Pooja Gandhi takes a plunge into politics, formally joins JD(S)". Filmibeat. 19 January 2012. Archived from the original on 2019-12-21. Retrieved 2018-03-07.
- ↑ "Pooja Gandhi to fight elections". The Times of India.
- ↑ "Pooja Gandhi loses election". The Times of India.
- ↑ "Pooja Gandhi Is Now Dr Pooja Gandhi". Chitraloka. 11 November 2016. Archived from the original on 2017-10-19. Retrieved 2018-03-07.