ഓലഞ്ഞാലി

(പൂക്കുറുഞ്ഞിപ്പക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും മ്യാന്മറിലും ലാവോസിലും തായ്‌ലാന്റിലും പാകിസ്താനിലും ബംഗ്ലാദേശിലും കാണപ്പെടുന്നു. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ, ചെലാട്ടി, കീരിയാറ്റ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

ഓലഞ്ഞാലി
Rufous Treepie.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. vagabunda
Binomial name
Dendrocitta vagabunda
(Latham, 1790)
Synonyms

Dendrocitta rufa

ഓലേഞ്ഞാലിയുടെ മൂന്നു തരം ശബ്ദങ്ങൾ
Rufous Treepie

ശരീരപ്രകൃതി

തിരുത്തുക

ഏകദേശം 18 ഇഞ്ചോളം വരും ഈ പക്ഷിയുടെ വലിപ്പം. ഇതിൽ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം കാണും. മുകൾ ഭാഗത്തുള്ള രണ്ടു തൂവലുകൾക്കു മാത്രമേ ഇത്രയും നീളമുള്ളു. മറ്റു തൂവലുകൾ ക്രമേണ നീളം കുറഞ്ഞു വരുന്നു. ഇതിനാൽ ഇവ വാലു വിടർത്തുമ്പോൾ വാലിന് ഒരു ത്രികോണാകൃതിയാണുള്ളത്. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികിൽ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിൻറെ തുമ്പും അടിഭാഗവും കറുപ്പ്, മുകൾഭാഗം വെള്ള.

സ്വഭാവസവിശേഷതകൾ

തിരുത്തുക
 
ഓലഞ്ഞാലി

[2] ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം. കുഞ്ഞുങ്ങളുടെ വാലിലെ കറുത്ത തൂവലുകളുടെ തുമ്പുകളിൽ വെളുത്ത പൊട്ടുകൾ കാണും.

എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക.[3] മറ്റു പക്ഷികളെ തുരത്തുന്നതിന് പ്രത്യേക കഴിവുണ്ട്. കാട്ടിലെ ഇനങ്ങൾപ്രത്യേകിച്ചും. നാട്ടിലെ പക്ഷികൾ മനുഷ്യരുമായി ഇണങ്ങാനും അവരുടെ ആതിഥ്യം സ്വീകരിക്കാനും താൽപര്യം കാട്ടുന്നു. സ്വാതന്ത്യം പണയം വയ്ക്കാതെയാണിത്.

ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്.[2] വിനാശകാരികളായ റെഡ് പാം വീവിലിൻ്റെ ലാർവ ഭക്ഷിക്കുന്നതിനാൽ ദക്ഷിണേന്ത്യയിലെ ഈന്തപ്പന കൃഷിക്ക് ഇവ വളരെ പ്രയോജനകരമാണ്. ഇവ സസ്തനികൾക്ക് വിഷാംശമുള്ള ട്രൈക്കോസന്തസ് ട്രൈക്കസ്പിഡാറ്റയുടെ പഴങ്ങൾ ഭക്ഷിക്കുന്നു.

ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കുന്ന കൂടിന് കാക്കക്കൂടിനോടാണ് ഏറെ സാമ്യം. പക്ഷെ കാക്കക്കൂടിനെക്കാൾ അല്പം ചെറിയതാണിത്. ഉയരമുള്ള മരത്തിൽ ഏതാണ്ട് പതിനഞ്ചടിയോളം ഉയരത്തിലാണ് ഓലേഞ്ഞാലി കൂടുവെക്കുന്നത്. അതുകൊണ്ടു തന്നെ കണ്ടെത്താൻ വളരെ പ്രയാസവുമാണ്.[2]

ചിത്രങ്ങൾ

തിരുത്തുക
  1. "Dendrocitta vagabunda". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 12 November 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 കേരളത്തിലെ പക്ഷികൾ. കേരള സാഹിത്യ അക്കാദമി. 1996. p. 36. {{cite book}}: Text "ഇന്ദുചൂഡൻ" ignored (help)
  3. പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8


"https://ml.wikipedia.org/w/index.php?title=ഓലഞ്ഞാലി&oldid=3751126" എന്ന താളിൽനിന്ന് ശേഖരിച്ചത്