ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചന നിർവഹിച്ച് നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള-ഭാഷാ നാടക ചലച്ചിത്രമാണ് പുഴു. [1]ചിത്രത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുമ്പോൾ പാർവതി, അപ്പുണ്ണി ശശി, വാസുദേവ് സജീഷ് എന്നിവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വറും ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും നിർവ്വഹിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയും ആണ്.

പുഴു
പുഴുവിന്റെ ഔദ്യോഗിക റിലീസ് പോസ്റ്റർ
സംവിധാനംരതീന
നിർമ്മാണംഎസ്.ജോർജ്
രചനഹർഷദ്
ഷറഫു
സുഹാസ്
കഥഹർഷദ്
അഭിനേതാക്കൾമമ്മൂട്ടി
പാർവ്വതി തിരുവോത്ത്
അപ്പുണ്ണി ശശി
സംഗീതംജേക്സ് ബിജോയ്
ഛായാഗ്രഹണംതേനി ഈശ്വർ
ചിത്രസംയോജനംദീപു ജോസഫ്
സ്റ്റുഡിയോWayfarer Films
Cyn-Cyl Celluloid
വിതരണംSonyLIV
റിലീസിങ് തീയതി
  • 13 മേയ് 2022 (2022-05-13)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനുട്ട്

2021 ഓഗസ്റ്റ് 17 ന് കേരളത്തിലെ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രം 2022 ന്റെ ആദ്യ പകുതിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു[2]. പിന്നീട് തിയേറ്റർ റിലീസ് ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയും സോണിലൈവിൽ ഡയറക്ട്-ടു-സ്ട്രീമിംഗ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. 2022 മെയ് 12 ന് മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇത് സോണിലൈവിൽ പ്രദർശിപ്പിച്ചു. മമ്മൂട്ടിയുടെ പ്രകടനത്തിന് പ്രത്യേക പ്രശംസയുമായി ചിത്രത്തിന് നിരൂപകരിൽ നിന്ന് പോസിറ്റീവ് റിവ്യൂകൾ ലഭിച്ചു.[3][4][5]

കഥ സംഗ്രഹംതിരുത്തുക

ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനും വിഭാര്യനുമായ കുട്ടൻ, മകൻ കിച്ചുവിനൊപ്പം ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നു. കുട്ടന്റെ അമിത സംരക്ഷണ സ്വഭാവവും മേൽക്കോയ്മ രീതികളും കാരണം വീർപ്പുമുട്ടുന്ന കിച്ചു, തന്റെ അച്ഛൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. തന്നെ കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് വിചാരിക്കുന്ന കുട്ടൻ എല്ലാവരെയും സംശയിക്കാൻ തുടങ്ങുന്നു.

ഇളയ സഹോദരി ഭാരതി,തിയേറ്റർ ആർട്ടിസ്റ്റായ അവരുടെ ഭർത്താവ് കുട്ടപ്പനോടൊപ്പം കുട്ടന്റെ അടുത്തുള്ള ഒരു ഫ്ലാറ്റിൽ താമസിക്കാൻ വരുമ്പോൾ കുട്ടന്റെ ചിത്തഭ്രമം വർദ്ധിക്കുന്നു. ന്യൂനപക്ഷ സമുദായത്തിൽപെട്ട കുട്ടപ്പനുമായി ഒളിച്ചോടിയതിനാൽ സഹോദരി ഭാരതിയുമായി സുഖകരമായ ബന്ധമല്ല കുട്ടനുള്ളത്. ന്യൂനപക്ഷത്തോടുള്ള കുട്ടന്റെ വിദ്വേഷമാണ് കുട്ടപ്പന്റെയും ഭാരതിയുടെയും മരണത്തിൽ കലാശിക്കുന്നത്.

താരനിരതിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി കുട്ടൻ
2 പാർവ്വതി ഭാരതി
3 വാസുദേവ് സജീഷ് കിച്ചു എന്ന ഋഷികേശ്
4 നെടുമുടി വേണു മോഹൻ
5 അത്മീയ രാജൻ രാധിക
6 കുഞ്ചൻ പോൾ വർഗീസ്
7 മാളവിക മേനോൻ ഭാരതിയുടെ സുഹൃത്ത്
8 ഇന്ദ്രൻസ് മാത്തച്ചൻ
9 ശ്രീദേവി ഉണ്ണി മോഹന്റെ ഭാര്യ
10 കോട്ടയം രമേശ് ഹരി
11 മനോഹരി ജോയ് കുട്ടന്റെ അമ്മ
12 പ്രശാന്ത് അലക്സാണ്ടർ ജമാൽ
13 തേജസ് ഇ.കെ അമീർ

അവലംബംതിരുത്തുക

  1. "Mammootty on 'Puzhu': It's a progressive and ambitious film". The Times of India (ഭാഷ: ഇംഗ്ലീഷ്). 19 October 2021. ശേഖരിച്ചത് 2021-11-15.
  2. "Mammootty-Parvathy Thiruvothu starrer 'Puzhu' goes on floors". The Times of India (ഭാഷ: ഇംഗ്ലീഷ്). 17 August 2021. ശേഖരിച്ചത് 2021-11-15.
  3. "Mammootty, Parvathy's Puzhu skips theatrical release, to premiere on SonyLIV". India Today. ശേഖരിച്ചത് 2022-03-23.
  4. LetsOTT. "Mammootty - Parvathy in #Puzhu direct to digital release via SonyLiv" (Tweet) – via Twitter. Cite has empty unknown parameter: |dead-url= (help) Missing or empty |date= (help)
  5. "Puzhu trailer: Mammootty is a helicopter father fighting his past demons". The Indian Express. ശേഖരിച്ചത് 2022-05-01.
"https://ml.wikipedia.org/w/index.php?title=പുഴു_(ചലച്ചിത്രം)&oldid=3747799" എന്ന താളിൽനിന്ന് ശേഖരിച്ചത്