ഇന്ത്യയിലെ മിക്കയിടത്തും കാണപ്പെടുന്ന പൂമ്പാറ്റയാണ് പുല്ലൂളി ശലഭം (Taractrocera maevius).[1][2][3][4][5] കേരളത്തിൽ അപൂർവ്വമായെ ഇവയെ കാണാറുള്ളൂ. പാകിസ്താൻ, മ്യാൻമർ, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളിലും ഇവയെ കാണാം.

പുല്ലൂളി ശലഭം
Common Grass Dart
From Mysore
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. maevius
Binomial name
Taractrocera maevius
(Fabricius, 1793)
Synonyms
  • Hesperia maevius Fabricius, 1793
Common Grass Dart from koottanad Palakkad Kerala

പുൽമേടുകൾ, തുറസായ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളാണ് ഇവയുടെ വാസസ്ഥലങ്ങൾ. എങ്കിലും പർവ്വതങ്ങളിലും ഇവയെ കാണാറുണ്ട്. ചിറകുകൾക്ക് തവിട്ടുനിറമാണ്. മുൻചിറകിലും പിൻചിറകിലും വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ പുറത്ത് വെളുത്ത കുറിപ്പാടും കാണാം. പിൻചിറകിന്റെ അടിവശത്ത് വെളുത്ത പുള്ളികളും പാടുകളും തവിട്ടുവരകളും ഉണ്ട്. പുല്ലുകൾക്കിടയിലൂടെ വളരെ പതുക്കെ പറക്കുന്ന പൂമ്പാറ്റയാണിത്. ഉയരത്തിൽ പറക്കാറില്ല. ചെറുപുഷ്പങ്ങളിൽനിന്നാണ് തേൻനുകരുക. മിക്കപ്പോഴും പുൽതണ്ടുകളിൽ വിശ്രമിക്കുന്നത് കാണാം. പുല്ലിലയിലാണ് മുട്ടയിടുന്നത്. നെൽച്ചെടിയിലും മുട്ടയിടുന്നതായി കാണാറുണ്ട്. മുട്ട ഒറ്റയ്ക്കായിട്ടാണ് കാണപ്പെടുന്നത്.

 
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 61. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Taractrocera Butler, [1870] Grass Darts". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 62.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 357.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 115.{{cite book}}: CS1 maint: date format (link)
  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്), പുസ്തകം 89, ലക്കം 38, പേജ് 94

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുല്ലൂളി_ശലഭം&oldid=3446797" എന്ന താളിൽനിന്ന് ശേഖരിച്ചത്