പുരി
ഒഡീഷയിലെ ഒരു നഗരമാണ് പുരി (ഒറിയ: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി ബംഗാൾ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. ചാർ ധാമുകളിൽ ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.
പുരി ପୁରୀ | |
---|---|
City | |
പുരി കടപ്പുറം | |
Nickname(s): ജഗന്നാഥപുരി | |
Country | ഇന്ത്യ |
സംസ്ഥാനം | ഒഡീഷ |
ജില്ല | പുരി |
• മുൻസിപ്പാലിറ്റി ചെയർപേഴ്സൺ | ശാന്തിലത പ്രധാൻ |
ഉയരം | 0 മീ(0 അടി) |
• ഔദ്യോഗികം | ഒറിയ |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 75200x |
Telephone code | 06752 |
വാഹന റെജിസ്ട്രേഷൻ | OD-13 |
മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.
പേര്
തിരുത്തുകജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പുരിക്ക് അനേകം നാമങ്ങളുണ്ട്. ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയപേരുകളിൽ ഈ നഗരം പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. പുരി എന്ന സംസ്കൃത പദത്തിന്റെ അർഥം നഗരം എന്നാണ്.[1] ഗ്രീക് ഭാഷയിലെ പോളിസ്(polis) എന്നവാക്കിന് സമാനമാണ് സംസ്കൃതത്തിലെ പുരി. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരിയെ ജഗന്നാത്(Jagannath) എന്നും പരാമർശിച്ചിരുന്നു.[2]
ചരിത്രം
തിരുത്തുകആദിശങ്കരനാൽ സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര.[3] ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.[4]
പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി
തിരുത്തുകഭാരതത്തിലെ ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങളിൽ ഒന്നാണ് പുരി. ഈ ഏഴുനഗരങ്ങളിലും വെച്ച് ഏറ്റവും പവിത്രമായത് വാരാണസിയാണ്.
“ | 'Ayodhyā Mathurā Māyā Kāsi Kāñchī Avantikā I
Purī Dvārāvatī chaiva saptaitā moksadāyikāh II - ഗരുഡ പുരാണം I XVI .14 |
” |
പുരിയിൽ വെച്ച് മരിച്ചാൽ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. പുരിയെ കൂടാതെയുള്ള മറ്റ് മോക്ഷസ്ഥാനങ്ങളാണ് അയോദ്ധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക എന്നിവ.[5]
ഭൂമിശാസ്ത്രം
തിരുത്തുകഉത്തരാർദ്ധഗോളത്തിൽ 19°48′N 85°51′E ലാണ് പുരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽനിന്നും അധികം ഉയരത്തിലല്ല ഈ നഗരം.
കാലാവസ്ഥ
തിരുത്തുകPuri പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 27 (81) |
29 (84) |
30 (86) |
32 (90) |
33 (91) |
32 (90) |
31 (88) |
31 (88) |
32 (90) |
32 (90) |
29 (84) |
27 (81) |
30.4 (86.9) |
ശരാശരി താഴ്ന്ന °C (°F) | 18 (64) |
20 (68) |
24 (75) |
26 (79) |
27 (81) |
27 (81) |
27 (81) |
27 (81) |
27 (81) |
25 (77) |
20 (68) |
17 (63) |
23.8 (74.9) |
മഴ/മഞ്ഞ് mm (inches) | 10 (0.39) |
21 (0.83) |
15 (0.59) |
12 (0.47) |
54 (2.13) |
184 (7.24) |
268 (10.55) |
301 (11.85) |
243 (9.57) |
164 (6.46) |
64 (2.52) |
5 (0.2) |
1,341 (52.8) |
ഉറവിടം: Weather2Travel |
വിനോദസഞ്ചാരം
തിരുത്തുകവളരെയേറെ വിശാലമായ കടൽത്തീരങ്ങളാണ് പുരിയുടെ പ്രത്യേകത. ദൃശ്യമനോഹരമായ കടൽത്തീരങ്ങളും ജഗന്നാഥക്ഷേത്രവും നിരവധി വിദേശികളെയും സ്വദേശീയരെയും ആകർഷിക്കുന്നു. നിരവധി പുണ്യക്ഷേത്രങ്ങളും, ആശ്രമങ്ങളും പുരിയെ ഒരു തീർത്ഥാടനകേന്ദ്രമാക്കുന്നു
പുരിക്ക് സമീപമുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- ശ്രീ യുക്തേശ്വർ സമാധി ക്ഷേത്രം
- കൊണാർക്ക് സൂര്യക്ഷേത്രം
- ബലേശ്വർ
- ചിലികാ തടാകം
- ഭുവനേശ്വർ
- ഗോപാൽപുർ കടപ്പുറം(പുരിയിൽ നിന്നും 100 കി.മീ അകലെ)
- സാക്ഷിഗോപാൽ ക്ഷേത്രം
- അൽവാർനാഥ്(വിഷ്ണു) ക്ഷേത്രം
- പിപിലി
- ദൗളി
- ഹാഥി ഗുംഫയും റാണി ഗുംഫയും
- ദക്ഷിണ കാളി ക്ഷേത്രം
ചിത്രശാല
തിരുത്തുക-
പുരി കടപ്പുറം
-
പുരിയിലെ കടൽത്തിരകൾ
-
പുരിയിലെ സൂര്യോദയം
-
പുരിയിലെ സൂര്യാസ്തമനം
അവലംബം
തിരുത്തുക- ↑ Klaus Glashoff. "Sanskrit Dictionary for Spoken Sanskrit". Spokensanskrit.de. Retrieved 2011-09-19.
- ↑ [Tripathy, M. M.; Puri; An article from the 'Sri Mandira' magazine published by the Govt. of Orissa]
- ↑ "Puri". Archived from the original on 2013-01-28. Retrieved 2012-12-26.
- ↑ Subhamoy Das. "Rath Yatra-The Chariot Festival of India".
- ↑ The Hindu temple, Volume 1 By Stella Kramrisch, Raymond Burnier p.3. Books.google.co.in. Retrieved 2012-08-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- www.puri.nic.in – Official website of Puri District (Government website)