തഴുതാമ

ചെടിയുടെ ഇനം
(പുനർനവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.[1]

തഴുതാമ
തഴുതാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. diffusa
Binomial name
Boerhavia diffusa
Synonyms
  • Axia cochinchinensis Lour.
  • Boerhavia adscendens Willd.
  • Boerhavia caespitosa Ridl.
  • Boerhavia ciliatobracteata Heimerl
  • Boerhavia coccinea var. leiocarpa (Heimerl) Standl.
  • Boerhavia coccinea var. paniculata Moscoso
  • Boerhavia diffusa var. leiocarpa (Heimerl) C.D.Adams
  • Boerhavia diffusa var. minor (Delile) Cufod.
  • Boerhavia diffusa var. mutabilis R. Br.
  • Boerhavia diffusa var. paniculata Kuntze
  • Boerhavia diffusa var. pubescens Choisy
  • Boerhavia friesii Heimerl
  • Boerhavia paniculata Rich. [Illegitimate]
  • Boerhavia paniculata f. esetosa Heimerl
  • Boerhavia paniculata var. guaranitica Heimerl
  • Boerhavia paniculata f. leiocarpa Heimerl
  • Boerhavia paniculata var. leiocarpa (Heimerl) Heimerl
  • Boerhavia paniculata f. multiglandulosa Heimerl ex Parodi
  • Boerhavia paniculata var. subacuta Choisy
  • Boerhavia repens var. diffusa (L.) Hook.f.
  • Boerhavia xerophila Domin [Invalid]

സവിശേഷതകൾ

തിരുത്തുക

തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം[1]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു[2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം[2]

ഔഷധമൂല്യം

തിരുത്തുക
 
വെള്ള തഴുതാമ

വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു.[1] ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.[1] കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.[3]

തഴുതാമവേരു്, രാമച്ചം, മുത്തങ്ങക്കിഴങ്ങു്, കുറുന്തോട്ടിവേരു്‌, ദേവദാരം, ചിറ്റരത്ത, ദർഭവേരു് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്തു് കഴിച്ചാൽ സ്ത്രീകൾക്കു് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും[1].

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു[1].

 
തഴുതാമ ഇലയും മൊട്ടുകളും(Boerhavia diffusa)
 
തഴുതാമയുടെ പൂവും ഇലയും

പ്രധാന ഔഷധങ്ങൾ

തിരുത്തുക
  • പഥ്യാപുനർനവാദി കഷായം
  • പുനർനവാദി കഷായം
  • പുനർനവാസവം
  • വിദാര്യാദി കഷായം
  • അമൃതപ്രാശഘൃതം
  • സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ ഉപയോഗിക്കുന്നു[1].
  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ ആത്ഭുത ഔഷധച്ചെടികൾ, താൾ 98-100,H&C Publishing House, Thrissure.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. Medicinal Plants- SK Jain, National Book Trust, India


കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

ചുവപ്പ് തയ്‌തമ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തഴുതാമ&oldid=4106616" എന്ന താളിൽനിന്ന് ശേഖരിച്ചത്