കുഷ്ഠം

മൈകോബാക്ടീരിയ ലെപ്ര, ലെപ്രോമാറ്റോസിസ് എന്നീ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത അണുബാ
(കുഷ്ഠരോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം.[8][9] രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് "ഹാൻസന്റെ രോഗം" എന്ന പേരിലും ഇതറിയപ്പെടുന്നു.

Leprosy
മറ്റ് പേരുകൾHansen's disease (HD)[1]
Rash on the chest and abdomen caused by leprosy
ഉച്ചാരണം
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾDecreased ability to feel pain[3]
കാരണങ്ങൾMycobacterium leprae or Mycobacterium lepromatosis[4][5]
അപകടസാധ്യത ഘടകങ്ങൾClose contact with a case of leprosy, living in poverty[3][6]
TreatmentMultidrug therapy[4]
മരുന്ന്Rifampicin, dapsone, clofazimine[3]
ആവൃത്തി209,000 (2018)[7]

രോഗലക്ഷണങ്ങൾ

തിരുത്തുക

മുഖ്യമായും ശ്വാസനാളത്തിന്റെ മേൽഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന തിണൽരോഗമായ (Granulomatous disease) കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചർമ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാൽ ഈ രോഗം ക്രമേണ വഷളായി, ചർമ്മത്തിനും, നാഡികൾക്കും, അവയവങ്ങൾക്കും, കണ്ണ് ഉൾപ്പെടെയുള്ള ഇന്ദ്രിയങ്ങൾക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങൾ ഈ രോഗത്തിന്റെ മാത്രം ഫലമായി അടർന്നു പോകാറില്ല; എന്നാൽ ദ്വിതീയമായ അണുബാധയിൽ അവയവങ്ങൾക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുർബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളിൽ അവയവങ്ങൾ ക്ഷയിക്കുകയോ, വികൃതമാവുകയോ, തരുണാസ്ഥി ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.

 
കുഷ്‌ഠരോഗം

ചരിത്രം

തിരുത്തുക

മനുഷ്യരാശി നാലായിരം വർഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം.[10] ഇന്ത്യയിലേയും, ചൈനയിലേയും, ഈജിപ്തിലേയും പുരാതനസംസ്കാരങ്ങൾക്ക് ഈ രോഗം പരിചിതമായിരുന്നു.[11] അക്കാലങ്ങളിൽ കുഷ്ഠബാധയിൽ ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്ക് ആളുകൾക്ക് സ്ഥിരമായ അംഗഭംഗം വന്നിട്ടുണ്ടാകാമെന്ന് 1995-ൽ ലോകാരോഗ്യസംഘടന കണക്കാക്കി.[12] കഴിഞ്ഞ 20 വർഷത്തിനിടെ ലോകമൊട്ടാകെ 15 ലക്ഷം മനുഷ്യർ ഈ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.[13] ചികിത്സക്കു സൗകര്യമുള്ള സാഹചര്യങ്ങളിൽ, രോഗികളെ നിർബ്ബന്ധപൂർവം ഒറ്റപ്പെടുത്തുകയോ മാറ്റി താമസിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെ പല നാടുകളിലും കുഷ്ഠരോഗികളുടെ കോളനികൾ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിൽ തന്നെ ആയിരത്തോളം കോളനികൾ ഉള്ളതായി പറയപ്പെടുന്നു.[13] ചൈന,[14] റൊമേനിയ,[15] ഈജിപ്ത്, നേപ്പാൾ, സൊമാലിയ, ലൈബീരിയ, വിയറ്റ്നാം,[16] ജപ്പാൻ എന്നിവിടങ്ങളിലും കുഷ്ഠരോഗി കോളനികളുണ്ട്.[17] ഏറെ സാംക്രമികസ്വഭാവമുള്ള രോഗമായി കുഷ്ഠം ഒരു കാലത്തു കരുതപ്പെട്ടിരുന്നു. 1530-ൽ തിരിച്ചറിയപ്പെട്ട സിഫിലിസിന്റെ കാര്യത്തിലെന്ന പോലെ രസം(മെർക്കുറി) ഉപയോഗിച്ചായിരുന്നു ഇതിന്റെയും ചികിത്സ. ചിലപ്പോഴെങ്കിലും കുഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നത് സിഫിലിസ് ആയിരുന്നിരിക്കാനും സാദ്ധ്യതയുണ്ട്.[18]

ചികിത്സ

തിരുത്തുക

കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പുരാതനമായ 'മാനക്കേട്'[19] പല സമൂഹങ്ങളിലും ഇപ്പോഴും നിലനിൽക്കുകയും രോഗത്തെ സംബന്ധിച്ച തുറവി ഇല്ലാതാക്കി ചികിത്സക്കു സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. 1930-കളിൽ ഡാപ്സോണും അതിൽ നിന്നു രൂപപ്പെടുത്തുന്ന മറ്റു മരുന്നുകളും ലഭ്യമായതോടെ കുഷ്ഠത്തിന്റെ ചികിത്സ സാദ്ധ്യമായി. എന്നാൽ ഡാപ്സോണിനെ ചെറുത്തു നിൽക്കാൻ കഴിവുള്ള അണുജനുസ്സ് പിൽക്കാലത്ത് ഉത്ഭവിക്കുകയും ആ മരുന്നിന്റെ അമിതോപയോഗം മൂലം വ്യാപകമാവുകയും ചെയ്തു. 1980-കളിൽ "വിവിധൗഷധചികിത്സ" (Multi Drug Therapy - MDT) നിലവിൽ വന്നതോടെയാണ് ഈ രോഗത്തിന്റെ തിരിച്ചറിവും ചികിത്സയും കൂടുതൽ ഫലപ്രദമായത്.[20]

ഇതുകൂടി കാണുക

തിരുത്തുക

കുഷ്ഠരോഗദിനം

  1. Worobec, SM (2008). "Treatment of leprosy/Hansen's disease in the early 21st century". Dermatologic Therapy. 22 (6): 518–37. doi:10.1111/j.1529-8019.2009.01274.x. PMID 19889136. S2CID 42203681.
  2. "Definition of leprosy". The Free Dictionary. Retrieved 2015-01-25.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Aka2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; New2008 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Schreuder2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Leprosy". www.who.int (in ഇംഗ്ലീഷ്). Retrieved 10 February 2020.
  8. Sasaki S, Takeshita F, Okuda K, Ishii N (2001). "Mycobacterium leprae and leprosy: a compendium". Microbiol Immunol. 45 (11): 729–36. PMID 11791665. Archived from the original on 2009-01-13. Retrieved 2013-04-05.{{cite journal}}: CS1 maint: multiple names: authors list (link)
  9. "New Leprosy Bacterium: Scientists Use Genetic Fingerprint To Nail 'Killing Organism'". ScienceDaily. 2008-11-28. Retrieved 2010-01-31.
  10. Holden (2009). "Skeleton Pushes Back Leprosy's Origins". ScienceNOW. Archived from the original on 2009-09-22. Retrieved 2010-01-31.
  11. "Leprosy". WHO. 2009-08-01. Retrieved 2010-01-31.
  12. WHO (1995). "Leprosy disabilities: magnitude of the problem". Weekly Epidemiological Record. 70 (38): 269–75. PMID 7577430.
  13. 13.0 13.1 Walsh F (2007-03-31). "The hidden suffering of India's lepers". BBC News.
  14. Lyn TE (2006-09-13). "Ignorance breeds leper colonies in China". Independat News & Media. Retrieved 2010-01-31.
  15. Radan S, Hutt A (2001-11-06). "Europe's last leper colony lives on". BBC News. Retrieved 2010-01-31.
  16. ""Making Peace With Vietnam" to be screened at Beijing film festival". Radio the Voice of Vietnam. 2009-02-08. Retrieved 2010-01-31.
  17. Japan repealed its "Leprosy Prevention Laws" in 1996 but former patients still reside in sanatoriums. "Koizumi apologises for leper colonies". BBC News. May 25, 2001. and Ex-Hansen's disease patients still struggling with prejudice Japan Times June 7, 2007.
  18. Syphilis through history Encyclopædia Britannica
  19. Jopling WH (1991). "Leprosy stigma". Lepr Rev. 62 (1): 1–12. PMID 2034017. {{cite journal}}: Unknown parameter |month= ignored (help)
  20. "Communicable Diseases Department, Leprosy FAQ". World Health Organization. 2006-05-25. Archived from the original on 2012-08-05. Retrieved 2010-01-31.
"https://ml.wikipedia.org/w/index.php?title=കുഷ്ഠം&oldid=3970724" എന്ന താളിൽനിന്ന് ശേഖരിച്ചത്