പുന്നപ്പുഴ കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെട്ട ഗൂഡല്ലൂര് മലകളുടെയും മുക്കുരുത്തി മലകളുടെയും ചെരിവുകളിലൂടെ ഒഴുകി വരുന്ന അനേകം അരുവികൾ നീലഗിരി മലകളുടെ താഴ്വാരത്തിൽ യോജിച്ച് പുന്നപ്പുഴയായി മാറുന്നു. അമരമ്പലം വനങ്ങളിലൂടെ ഒഴുകിവരുന്ന ഈ നദിയിൽ എടക്കര വെച്ച് മരുതപ്പുഴ ലയിക്കുന്നു. പിന്നെയും മുന്നോട്ടൊഴുകുകി കരിമ്പുഴ പാലത്തിനടുത്തുവെച്ച് കരിമ്പുഴയിൽ ചേരുന്നു. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)

ഇവയും കാണുക

തിരുത്തുക

ചാലിയാറിന്റെ പോഷകനദികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുന്നപ്പുഴ&oldid=1693561" എന്ന താളിൽനിന്ന് ശേഖരിച്ചത്