എടക്കര

മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ ഇവിടെ സ്വർണം നിക്ഷേപം ഉള്ള സ്ഥലമാണ്

11°21′25″N 76°18′19″E / 11.35695°N 76.305263°E / 11.35695; 76.305263 മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള ഒരു ചെറുനഗരം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഏതാണ്ട് 37 കിലോമീറ്റർ അകലെയാണ്‌. റബ്ബർ, കുരുമുളക്, നെല്ല്, തെങ്ങ് എന്നിവയുടെ കൃഷി ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്‌. ഈ പഞ്ചായത്തിന് ഈ പേര് വരാൻ കാരണം കോഴിക്കോടിന്റെയും ഊട്ടിയുടെയും ഇടയിൽ ആയതിനാൽ ആണ് എന്ന് പറയപ്പെടുന്നു. പണ്ടുകാലത്ത് കോഴിക്കോടിനെയും ഊട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് നിലമ്പൂർ വഴിയുണ്ടായിരുന്ന പാതയിൽ, വിശ്രമിക്കാനുള്ളൊരു ഇടത്താവളമായിരുന്നു ഈ സ്ഥലം. അതുകൊണ്ട് ഇടത്താവളം എന്നർത്ഥം വരുന്ന “എടക്കര” എന്ന് ഈ പ്രദേശത്തിനു പേരു ലഭിച്ചുവെന്ന് പറയപ്പെടുന്നു.[1] എടക്കരയിൽ നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ്. തമിഴ്‌‌നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും,ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ്, മൂത്തേടം, പോത്ത്കല്ല്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എടക്കര അനുദിനം വികസിച്ച്കൊണ്ടിരിക്കുന്ന ഒരു ചെറുനഗരം കൂടിയാണ്.

എടക്കര
Map of India showing location of Kerala
Location of എടക്കര
എടക്കര
Location of എടക്കര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)
കോഡുകൾ

എടക്കര അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജി എച് എസ് എസ് എടക്കര എന്ന വിദ്യാലയമാണ് ഇവിടുത്തെ പ്രധാന സർക്കാർ വിദ്യാലയം.[2][3]

അവലംബം തിരുത്തുക

  1. "എടക്കര". എൽ.എസ്.ജി. മൂലതാളിൽ നിന്നും 2011-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 മാർച്ച് 2013.
  2. "ജി എച് എസ് എസ് എടക്കര", വിക്കിപീഡിയ, 2021-05-26, ശേഖരിച്ചത് 2021-05-26
  3. "GHSS EDAKKARA - Edakkara, District Malappuram (Kerala)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-05-26.

എടക്കര കാലിച്ചന്ത ടൗൺ ന് അടുത്താണെങ്കിലും പാലത്തിന് അപ്പുറമായതിനാൽ വഴിക്കടവ് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=എടക്കര&oldid=3678215" എന്ന താളിൽനിന്ന് ശേഖരിച്ചത്