പുനലൂർ മധു
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ രാഷ്ട്രീയപ്രവർത്തകനും ഒൻപതാം കേരളനിയമസഭയിൽ പുനലൂർ മണ്ഡലത്തിൽ നിന്നുമുള്ള സാമാജികനുമായിരുന്നു പുനലൂർ മധു(25 നവംബർ 1956-3 ഒക്ടോബർ 2022)[1]. എസ്. രാമകൃഷ്ണപിള്ളയുടേയും എൽ. ഓമനക്കുട്ടിയമ്മയുടെയും മകനായി 1956 ഹവംബർ 25ന് ജനനം.കെപിസിസി നിർവാഹക സമിതിയംഗം, കെ.എസ്.യു. മുൻ സംസ്ഥന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എനീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്[2]. ഒ. കമലമാണ് ഭാര്യ, മനീഷ് വിഷ്ണുവാണ് മകൻ. 2022 ഒക്ടോബർ മൂന്നിന് ഹൃദയസംബന്ധമായ അസുഖത്തേതുടർന്ന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു[3].
പുനലൂർ മധു | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | ജെ. ചിത്തരഞ്ജൻ |
പിൻഗാമി | പി.എസ്. സുപാൽ |
മണ്ഡലം | പുനലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ 25, 1956 |
മരണം | ഒക്ടോബർ 3, 2022 | (പ്രായം 65)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ഒ. കമലം |
കുട്ടികൾ | മനീഷ് വിഷ്ണു |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 3, 2022 ഉറവിടം: നിയമസഭ |