ജെ. ചിത്തരഞ്ജൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

തൊഴിലാളി നേതാവും രാഷ്ട്രീയക്കാരനുമായിരുന്നു ജെ. ചിത്തരഞ്ജൻ (22 ഒക്ടോബർ 1927 - 13 ജൂൺ 2008). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) പ്രമുഖ നേതാക്കളിലൊരാളായിരുന്ന ഇദ്ദേഹം സിപിഐ-യുടെ ട്രേഡ് യൂണിയൻ വിഭാഗമായ എഐടിയുസിയുടെ പ്രസിഡന്റും സംസ്ഥാനത്തെ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു .

ജെ ചിത്തരഞ്ജൻ
Member of the Rajya Sabha
ഓഫീസിൽ
1997–2003
പൊതുജനാരോഗ്യ മന്ത്രി, കേരളം
ഓഫീസിൽ
11 ഏപ്രിൽ 1977 – 25 ഏപ്രിൽ 1977
മുൻഗാമികെ.ആർ. ഗൗരിയമ്മ
ഓഫീസിൽ
27 ഏപ്രിൽ 1977 – 27 ഒക്ടോബർ 1978
ഓഫീസിൽ
28 ഒക്ടോബർ 1978 – 18 നവംബർ 1978
പിൻഗാമികെ.പി. പ്രഭാകരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-10-22)22 ഒക്ടോബർ 1927
കൊല്ലം Kerala,  ഇന്ത്യ
മരണം13 ജൂൺ 2008(2008-06-13) (പ്രായം 80)
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിഅംബിക ചിത്തരഞ്ജൻ
കുട്ടികൾ1 son, 2 daughters
അൽമ മേറ്റർയൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ
[1][2][3]

1977, 1980,1982 വർഷങ്ങളിൽ ചാത്തന്നൂരുനിന്നും 1987 ൽ പുനലൂരുനിന്നും ചിത്രരഞ്ജൻ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജനാർദനൻ ആശാനും മീനാക്ഷി അമ്മയുമായിരുന്നു മാതാപിതാക്കൾ. ഒരു പ്രധാന കോൺഗ്രസ് നേതാവായിരുന്ന അമ്മാവൻ ദിവാകരപ്പണിക്കറുമായുള്ള മത്സരത്തോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചത്.

കെ കരുണാകരൻ മന്ത്രിസഭയിൽ ചിത്രരഞ്ജൻ 11.04.1977 മുതൽ 25.04.1977 വരെ പൊതുജനാരോഗ്യ മന്ത്രിയായിരുന്നു.27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി. വീണ്ടും പി കെ വാസുദേവൻ നായർ നേതൃത്വം നൽകിയ മന്ത്രിസഭയിൽ 29.10.1978 മുതൽ 18.11.1978 വരെയും ഇദ്ദേഹം മന്ത്രിയായി

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 ചാത്തന്നൂർ ജെ.ചിത്തരഞ്ജൻ സി.പി.ഐ, എൽ.ഡി.എഫ്. വിരിഞ്ഞം വാസുപിള്ള ബി എൽ ഡി, യു.ഡി.എഫ്.
1980 ചാത്തന്നൂർ ജെ.ചിത്തരഞ്ജൻ സി.പി.ഐ, എൽ.ഡി.എഫ്. വിരിഞ്ഞം വാസുപിള്ള ജനതാ പാർട്ടി], യു.ഡി.എഫ്.
1982 ചാത്തന്നൂർ ജെ.ചിത്തരഞ്ജൻ സി.പി.ഐ, എൽ.ഡി.എഫ്. വിരിഞ്ഞം വാസുപിള്ള ജനതാ പാർട്ടി], യു.ഡി.എഫ്.
1987 പുനലൂർ ജെ.ചിത്തരഞ്ജൻ സി.പി.ഐ, എൽ.ഡി.എഫ്. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് (എം), യു.ഡി.എഫ്.

റഫറൻസുകൾ തിരുത്തുക

  1. "CPI leader Chitharanjan dead". The Hindu. 14 June 2008.
  2. CHITHARANJAN, SHRI J. Rajya Sabha. Retrieved on 2008-06-16.
  3. Ministries Since 1957 (After the formation of Kerala State) Archived 8 January 2010 at the Wayback Machine.. Information & Public Relations Department of Kerala. Retrieved on 2008-06-16.
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജെ._ചിത്തരഞ്ജൻ&oldid=4070711" എന്ന താളിൽനിന്ന് ശേഖരിച്ചത്