പീരിയഡ് എൻഡ് ഓഫ് സെന്റൻസ്
2019 ൽ 91ാമത‌് ഓസ്കാർ പുരസ്കാരം നേടിയ ഡോക്യുമെന്ററിയാണ് പീരിയഡ് എൻഡ് ഓഫ് സെന്റൻസ്. ഷോർട് സബ്ജക്ട് വിഭാഗത്തിലാണു ഇതു പുരസ്കാരം നേടിയത്. ലൊസാഞ്ചലസിലെ ഓക്‌വുഡ് സ്കൂളിലെ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററിയാണിത്. ഇറാനിയൻ – അമേരിക്കൻ സംവിധായിക റയ്ക സഹ്താബ്ജിയും സ്കൂളിലെ അധ്യാപിക കൂടിയായ മെലിസ്സ ബെർട്ടണും ചേർന്നാണു ഡോക്യുമെന്ററി സംവിധാനം ചെയ്തത്. [3][4]
പീരിയഡ് എൻഡ് ഓഫ് സെന്റൻസ് | |
---|---|
സംവിധാനം | റയ്ക സഹ്താബ്ജി |
നിർമ്മാണം | മെലിസ്സ ബെർട്ടൺ Garrett Schiff |
അഭിനേതാക്കൾ | അരുണാചലം മുരുഗാനന്ദം |
ഛായാഗ്രഹണം | സാം ഡേവിസ് |
ചിത്രസംയോജനം | സാം ഡേവിസ് |
വിതരണം | നെറ്റ്ഫ്ലിക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക[1][2] |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 25 മിനിറ്റ് |
ഇതിവൃത്തം
തിരുത്തുകഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണിത്. ആർത്തവകാലത്തെ ശുചിത്വ, ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഉത്തർപ്രദേശിലെ ഹാപൂർ ഗ്രാമത്തിലെ സ്ത്രീകൾ സ്വയം സന്നദ്ധരായി രംഗത്തുവന്ന സംഭവമാണ് ഇതിന്റെ പ്രതിപാദ്യ വിഷയം. മെലിസ്സയുടെ നേതൃത്വത്തിൽ ഓക്വുഡ് ഹൈസ്‌കൂളിലെ വിദ്യാർഥികളുടെ ആഭിമുഖ്യത്തിലാണ് കാഠിഖേരയിൽ ഒരു പാഡ് നിർമ്മാണ യന്ത്രം സ്ഥാപിക്കുന്നത്. യുപിയിലെ ഹാപുരിലെ സ്ത്രീകളുടെ ആർത്തവ പ്രശ്നവും അവരുടെ പാഡ് പ്രോജക്ടുമാണ് റായ്ക്ക സെഹ്താബ്ച്ചിക്കൊപ്പം മെലിസ്സ ഹ്രസ്വചിത്രത്തിന് വിഷയമാക്കിയത്. അനൗദ്യോഗിക കണക്ക് അനുസരിച്ച് 23 ശതമാനം പെൺകുട്ടികൾ ആർത്തവം കാരണം സ്‌കൂൾ പഠനം അവസാനിപ്പിക്കുന്ന ഹാപുരിലെ ഒരു കൂട്ടം സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഒരു സാനിറ്ററി പാഡ് നിർമ്മിക്കുന്ന യന്ത്രം നിർമ്മിക്കുന്നതാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം.
പാഡ്മാൻ അരുണാചലം മുരുഗാനന്ദത്തിന്റെ യഥാർഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ഡോക്യുമെന്ററി ചിത്രം നിർമ്മിച്ചിരിക്കുന്നത്.[5] ഗുനീതിന്റെ ഉടമസ്ഥതയിലുള്ള സിഖ്യ എന്റർടെയിൻമെന്റ് ആണ് നിർമ്മാതാക്കൾ.
അവലംബം
തിരുത്തുക- ↑ "Period. End of Sentence". Cleveland International Film Festival. Archived from the original on 2019-09-16. Retrieved 2019-02-26.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "PERIOD. END OF SENTENCE". AFI FEST. Archived from the original on 2019-09-15. Retrieved 2019-02-26.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "'Period. End of Sentence.' Short documentary about menstruation and sanitary pads". People's World. Retrieved 2019-01-24.
- ↑ "The AFI DOCS Interview: "Period. End of Sentence." Director Rayka Zehtabchi". blog.afi.com. Archived from the original on 2019-09-20. Retrieved 2019-01-24.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "'Period. End of Sentence.' tackles the taboo of menstruation in rural India". EW.com (in ഇംഗ്ലീഷ്). Retrieved 2019-01-29.
അധിക വായനയ്ക്ക്
തിരുത്തുക- Feinberg, Scott (ജനുവരി 11, 2019). "Oscars: Awards Strategist Lisa Taback Has a Very Personal Stake in This Year's Race". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved ഫെബ്രുവരി 25, 2019.