റെയ്ക സെതാബ്ഷി
റെയ്ക സെതാബ്ഷി ഒരു ഇറാനിയൻ-അമേരിക്കൻ സിനിമാ സംവിധായികയാണ്. പീരിയഡ് എൻഡ് ഓഫ് സെന്റൻസ് എന്ന 25 മിനിട്ട് നീളുന്ന ഡോക്യുമെന്ററിയിലൂടെ അക്കാദമി പുരസ്കാരം നേടിയ ആദ്യ ഇറാനിയൻ-അമേരിക്കൻ വനിതയായിത്തീർന്നു അവർ.[1] അജെയ, അനിത, ഗൌരി ചൊധരി, ഷബാന ഖാൻ, അരുണാചലം മുരുഗനാഥ് എന്നിവരാണ് ഈ ഡോക്യമെന്ററിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോസ് ആഞ്ചലസിലെ ഓക്ൿവുഡ് സ്കൂളിലെ ഒരു പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ഡോക്യുമെന്ററി നിർമ്മിച്ചത് ഇന്ത്യാക്കാരിയായ ഗുനീത് മോങ്കയാണ്.