നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ്
(പി 51 മസ്റ്റാങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർത്ത് അമേരിക്കൻ പി-51 മസ്റ്റാങ്ങ് (ഇംഗ്ലീഷ്: North American P-51 Mustang) ഒരു അമേരിക്കൻ പോർവിമാനമാണ്. ഈ വിമാനത്തിനെ രണ്ടാം ലോകമഹായുദ്ധത്തിലും, കൊറിയൻ യുദ്ധത്തിലും, മറ്റ് യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. നോർത്ത് അമേരിക്കൻ ഏവിയേഷനാണ് മസ്റ്റാങ്ങ് ഉണ്ടാക്കിയ കമ്പനി. യഥാർത്ഥത്തിൽ, റോയൽ എയർ ഫോഴ്സിനു വേണ്ടി ആയിരുന്നു ഈ വിമാനം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ, മസ്റ്റാങ്ങുടെ പിന്നീടുള്ള രൂപങ്ങളെ ഉപയോഗിച്ചത് ബോംബർ വിമാനങ്ങളെ സംരക്ഷിക്കാൻ ആയിരുന്നു. കൊറിയൻ യുദ്ധത്തിൻ്റെ തുടക്കത്തിൽ, ഐക്യരാഷ്ട്രസഭയുടെ പ്രാഥമികമായ പോർവിമാനമായിരുന്നു പി-51 മസ്റ്റാങ്ങ്.
പി-51 മസ്റ്റാങ്ങ് | |
---|---|
375-ആം പോർവിമാന സൈന്യഗണത്തിൻ്റെ പി 51 മസ്റ്റാങ്ങുകൾ, 1944-ൽ. | |
തരം | പോർവിമാനം |
ഉത്ഭവ രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
നിർമ്മാതാവ് | നോർത്ത് അമേരിക്കൻ ഏവിയേഷൻ |
ആദ്യ പറക്കൽ | 1940 ഒക്ടോബർ 26 |
അവതരണം | 1942 ജനുവരി[1] |
സ്ഥിതി | ഉപയോഗത്തിലല്ല |
പ്രാഥമിക ഉപയോക്താക്കൾ | യുനൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർ ഫോർസസ് റോയൽ എയർ ഫോഴ്സ് |
നിർമ്മിച്ച എണ്ണം | 15,000-നു കൂടുതൽ[2] |
ഒന്നിൻ്റെ വില | US$50,985 (1945-ൽ)[3] |
ഉപയോക്താക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Mustang Aces of the Ninth & Fifteenth Air Forces & the RAF".
- ↑ "North American P-51D Mustang". യു.എസ്. എയർ ഫോർഴ്സ് ദേശീയ മ്യൂസിയം
- ↑ നാക്ക്, മാർസെൽ സൈസ്. Encyclopedia of U.S. Air Force Aircraft and Missile Systems: Volume 1 Post-World War II Fighters 1945–1973. വാഷിങ്ടൺ, ഡി.സി.: Office of Air Force History, 1978.