ബോംബർ വിമാനം നിലത്തുള്ള ലക്ഷ്യങ്ങളെയും കടലിലുള്ള ലക്ഷ്യങ്ങളെയും ബോംബുകൾ, ടോർപിഡോകൾ, അല്ലെങ്കിൽ മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കുന്ന ഒരു തരം സൈനികവിമാനമാണ്.

ഒരു അമേരിക്കൻ ബി 2 സ്പിരിറ്റ് പസഫിക് മഹാസമുദ്രത്തിൻ്റെ മുകളിൽ പറക്കുന്നു.

വർഗ്ഗീകരണം

തിരുത്തുക

കൗശലകരമായ ബോംബർ വിമാനം

തിരുത്തുക

കൗശലകരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുവിൻ്റെ വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുക എന്നാണ്. പാലങ്ങളെയും, ഫാക്ടറികളെയും, കപ്പൽ നിർമ്മാണകേന്ദ്രങ്ങളെയും, നഗരങ്ങളെയും ബോംബിട്ടിട്ടാണ് വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുന്നത്.

തന്ത്രപരമായ ബോംബർ വിമാനം

തിരുത്തുക

തന്ത്രപരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുസേനയുടെ പ്രവർത്തനം എതിർക്കുക എന്നാണ്. ഇത്തരത്തിലുള്ള ബോംബർ വിമാനങ്ങൾ ശത്രുസേനയുടെ സൈനിക വാഹനങ്ങളെയും, ഉപകരണങ്ങളെയും, പ്രതിഷ്ഠാപനങ്ങളെയും, സൈനികത്താവളങ്ങളെയും ആക്രമിക്കും.

"https://ml.wikipedia.org/w/index.php?title=ബോംബർ_വിമാനം&oldid=2458859" എന്ന താളിൽനിന്ന് ശേഖരിച്ചത്