വി.സി. കബീർ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനാണ് വി.സി. കബീർ.

ജീവിതരേഖ തിരുത്തുക

ചേക്കു ഹാജിയുടേയും സുലേഖ ഉമ്മയുടേയും മകനായി 1943 മെയ് 10 ന് ജനിച്ചു.

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം വഴിയായി സജീവ രാഷ്ട്രീയത്തിലെത്തിയത്. വിമോചനസമരത്തിൽ പങ്കെടുത്ത് 20 ദിവസം ജയിൽവാസവും അനുഷ്ടിച്ചിട്ടുണ്ട്. അദ്ധ്യാപനമായിരുന്നു തൊഴിൽ.

അധികാര സ്ഥാനങ്ങൾ തിരുത്തുക

  • 19-1-2000 മുതൽ 13-5-2001 വരെ നായന്നാർ മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന്റേയുൻ സ്പോർട്സ് വകുപ്പിന്റേയും മന്ത്രി.
  • 1992-2000 വരെ കെ.പി.സി.സി. (എസ്.) സെക്രട്ടറി.
  • 1982-1992 വരെ ഡി.സി.സി (എസ്.) പ്രസിഡന്റ്.
  • 1977-1980 വരെ പാലക്കാട് ഡി.സി.സി. സെക്രട്ടറി.
  • 1970-1978 വരെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്.
  • 1964-1968 വരെ യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 ഒറ്റപ്പാലം നിയമസഭാമണ്ഡലം എം. ഹംസ സി.പി.ഐ.എം., എൽ.ഡി.എഫ്. വി.സി. കബീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001*(1) ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ എൻ.സി.പി., എൽ.ഡി.എഫ്. സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ എൻ.സി.പി., എൽ.ഡി.എഫ്. സി.വി. ബാലചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്. കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഒറ്റപ്പാലം നിയമസഭാമണ്ഡലം കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.സി. കബീർ ഐ.സി.എസ്., എൽ.ഡി.എഫ്.
1982 ഒറ്റപ്പാലം നിയമസഭാമണ്ഡലം വി.സി. കബീർ കോൺഗ്രസ് (എസ്.) പി. ബാലൻ കോൺഗ്രസ് (എ.)
  • (1) 2005 ആഗസ്റ്റ് 11ന് എം.എൽ.എ സ്ഥാനം രാജി വെച്ചു.

കുടുംബം തിരുത്തുക

ഭാര്യ - എ.എ. ബീപാത്തു, രണ്ട് മകനും ഒരു മകളും.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-07.
"https://ml.wikipedia.org/w/index.php?title=വി.സി._കബീർ&oldid=4071429" എന്ന താളിൽനിന്ന് ശേഖരിച്ചത്