പി. നാരായണൻ തമ്പി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
രണ്ടാം കേരളനിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രതിനിധിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പാർലിമെന്ററി പാർട്ടി സെക്രട്ടറിയും ആയിരുന്നു പി. നാരായണൻ തമ്പി ( ഡിസംബർ 1925 -17 ജൂൺ 2009).[1]
പി. നാരായണൻ തമ്പി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ |
പിൻഗാമി | ആർ. ഗോപാലകൃഷ്ണൻ നായർ |
മണ്ഡലം | നെയ്യാറ്റിൻകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ , 1925 |
മരണം | ജൂൺ 17, 2009 നെയ്യാറ്റിൻകര | (പ്രായം 83)
രാഷ്ട്രീയ കക്ഷി | പി.എസ്.പി. |
പങ്കാളി | കെ.ആർ. ലീല |
കുട്ടികൾ | ആശാലത, ഹേമലത, ശ്യാം മോഹൻ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 26, 2022 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകബി. ഈശ്വരി പിള്ള തങ്കച്ചിയുടേയും സി.വി. പത്മനാഭപിള്ളയുടേയും മകനായി 1925 ഡിസംബറിൽ ജനിച്ചു. നിയമബിരുദധാരിയായിരുന്നു. 1946-47 കാലഘട്ടത്തിൽ ബ്രിട്ടീഷിന്ത്യൻ സൈന്യത്തിലും 1947-49 കാലഘട്ടത്തിൽ തിരുവിതാംകൂർ സൈന്യത്തിലും സേവനമനുഷ്ടിച്ചു. എൻ.എസ്.എസിന്റെ സജീവപ്രവർത്തകനും എൻ.എസ്.എസ് ഡയറക്റ്റർ ബോർഡിലെ അംഗവുമായിരുന്നു പി. നാരായണൻ തമ്പി.[2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടി |
---|---|---|---|---|---|
1960[3] | നെയ്യാറ്റിൻകര നിയമസഭാമണ്ഡലം | പി. നാരായണൻ തമ്പി | പി.എസ്.പി | ആർ. ജനാർദ്ദനൻ നായർ | സി.പി.ഐ |