പി. ചാക്കോ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും രണ്ടാം നിയമസഭയിൽ തിരുവല്ല മണ്ഡലത്തിൽ നിന്നുമുള്ള അംഗവുമായിരുന്നു പി. ചാക്കോ.[1][2][3]

പി. ചാക്കോ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിജി. പത്മനാഭൻ തമ്പി
പിൻഗാമിഇ. ജോൺ ജേക്കബ്
മണ്ഡലംതിരുവല്ല
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-02-00)ഫെബ്രുവരി , 1914
മരണംമാർച്ച് 5, 1978(1978-03-05) (പ്രായം 64)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ4 മക്കൾ
As of ഫെബ്രുവരി 18, 2022
ഉറവിടം: നിയമസഭ

ആദ്യകാലജീവിതം

തിരുത്തുക

കുമ്പനാട് ജനിച്ച ഇദ്ദേഹം തിരുവല്ലയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പൗലോസ് ഉപദേശിയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. തിരുവിതാംകൂർ സർവ്വകലാശാലയിൽ നിന്ന് ഇദ്ദേഹം ബി.എ., എൽ.ടി. (ഇന്നത്തെ ബി.എഡ്. ബിരുദത്തിന് തുല്യം) ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഇദ്ദേഹം തിരുവല്ലയിലെ സിറിയൻ ക്രിസ്ത്യൻ സെമിനാരി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

തിരഞ്ഞെടുപ്പ്

തിരുത്തുക

ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. 1960-‌ൽ ഇദ്ദേഹം തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ലാണ് ഇദ്ദേഹം അന്തരിച്ചത്.

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1[4] 1960 തിരുവല്ല നിയമസഭാമണ്ഡലം പി. ചാക്കോ കോൺഗ്രസ് 36,092 16,066 ജി. പത്മനാഭൻ തമ്പി സി.പി.ഐ. 20,026
  1. http://eci.nic.in/eci_main/SR_KeyHighLights/SE_1960/StatRep_Kerala_1960.pdf
  2. http://eci.nic.in/eci_main/statisticalreports/SE_1960/StatRep_Kerala_1960.pdf
  3. http://www.niyamasabha.org/codes/mem_1_2.htm
  4. "Kerala Assembly Election Results in 1960". Retrieved 2022-02-18.


"https://ml.wikipedia.org/w/index.php?title=പി._ചാക്കോ&oldid=3716000" എന്ന താളിൽനിന്ന് ശേഖരിച്ചത്