പി. കേശവദേവ്

ഇന്ത്യന്‍ രചയിതാവ്‌

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം - 1904, മരണം - 1983). എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് അദ്ദേഹം ജനിച്ചത്. യഥാർത്ഥനാമം കേശവപിള്ള . പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായി ആര്യസമാജത്തിൽ ചേർന്ന് കേശവദേവ് എന്ന പേര് സ്വീകരിച്ചു. പിന്നീട് യുക്തിവാദി പ്രസ്ഥാനത്തിൻറെ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി .സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.

പി. കേശവദേവ്
Kesavadev.jpg
ജനനം(1904-07-20)20 ജൂലൈ 1904
മരണംജൂലൈ 1, 1983(1983-07-01) (പ്രായം 78)
തൊഴിൽനോവലിസ്റ്റ്, കഥാകൃത്ത്
ജീവിതപങ്കാളി(കൾ)സീതാലക്ഷ്മി ദേവ്
വെബ്സൈറ്റ്http://www.kesavadev.net

ജീവിതരേഖതിരുത്തുക

1904 ൽ പറവൂരിൽ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ്‌. അധികാരി വർഗ്ഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരണം നൽകി. മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു അദ്ദേഹം.

1930കളിൽ മലയാള കഥാസാഹിത്യത്തിലെ നേതൃത്വം നൽകി.ആദ്യ നോവൽ ഓടയിൽ നിന്ന് . 20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട് .അയൽക്കാർ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. റഷ്യൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിച്ച നോവലാണ്‌ കണ്ണാടി. ഇത്രയേറെ ജീവിതയാതനകൾ അനുഭവിച്ച എഴുത്തുകാരൻ മലയാളത്തിൽ വിരളമാണ് . ഓടയിൽ നിന്ന് എന്ന നോവൽ സിനിമ ആക്കിയിട്ടുണ്ട് .

സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം ,മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. 1983 ജൂലൈ മൂന്നിന് അന്തരിച്ചു.

കൃതികൾതിരുത്തുക

നോവൽതിരുത്തുക

 • ഭ്രാന്താലയം (1949)
 • അയൽക്കാർ (1953)
 • റൗഡി (1958)
 • കണ്ണാടി (1961)
 • സ്വപ്നം (1967)
 • എനിക്കും ജീവിക്കണം (1973)
 • ഞൊണ്ടിയുടെ കഥ (1974)
 • വെളിച്ചം കേറുന്നു (1974)
 • ആദ്യത്തെ കഥ (1985)
 • എങ്ങോട്ട് (1985)

ചെറുകഥകൾതിരുത്തുക

 • അന്നത്തെ നാടകം (1945‌‌)
 • ഉഷസ്സ് (1948)
 • കൊടിച്ചി (1961)
 • നിയമത്തിൻറെ മറവിൽ
 • ഒരു രാത്രി
 • റെഡ് വളണ്ടിയർ
 • പണത്തേക്കാൾ വലുതാ മനുഷ്യേൻ
 • മരിച്ചീനി
 • അവൻ വലിയ ഉദ്യോഗസ്ഥനാ
 • പി.സി.യുടെ പ്രേമകഥ
 • ഭവാനിയുടെ ബോധധാര
 • മലക്കറിക്കാരി
 • വാതിൽ തുറക്കാം
 • പങ്കൻപിള്ളയുടെ കഥ
 • ഉണർവ്വ്
 • ഘോഷയാത്ര
 • പ്രേമിക്കാൻ നേരമില്ല
 • ആലപ്പുഴയ്ക്ക്
 • മീൻകാരൻ കോരൻ
 • കൊതിച്ചി
 • ക്ഷേത്രസന്നിധിയിൽ
 • രണ്ടുപേരും നാടുവിട്ടു
 • വേശ്യാലയത്തിൽ
 • കാരണവവിരുദ്ധ സംഘം
 • കഞ്ചാവ്
 • മൂന്നാല് കൊച്ചുങ്ങളുണ്ട്
 • ജീവിതസമരം
 • സ്വർഗ്ഗത്തിലൊരു ചെകുത്താൻ
 • ദുഷിച്ച പ്രവണത
 • സ്നേഹത്തെ അന്വേഷിച്ച്
 • എന്നെപ്പോലെ വളരണം അവൻ

നാടകംതിരുത്തുക

 • നാടകകൃത്ത് (1945)
 • മുന്നോട്ട് (1947)
 • പ്രധാനമന്ത്രി (1948)
 • ഞാനിപ്പൊ കമ്യൂണിസ്റ്റാവും (1953)
 • ചെകുത്താനും കടലിനുമിടയിൽ (1953)
 • മഴയങ്ങും കുടയിങ്ങും (1956)
 • കേശവദേവിന്റെ നാടകങ്ങൾ (1967)

പുരസ്കാരങ്ങൾതിരുത്തുക

1964 ൽ "അയൽക്കാർ" എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1970 ൽ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡും നേടി. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ

"https://ml.wikipedia.org/w/index.php?title=പി._കേശവദേവ്&oldid=3513606" എന്ന താളിൽനിന്ന് ശേഖരിച്ചത്