പി.പി. വിൽസൺ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.പി. വിൽസൺ (ജീവിതകാലം:1919 - 27 ഓഗസ്റ്റ് 2000).[1] ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. കേരള നിയമസഭയിൽ അംഗമാകുന്നതിനു മുൻപ് തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. തോട്ടം തൊഴിലാളികളുടെ മിനിമം വേതന കമ്മിറ്റിയിൽ അംഗമായിരുന്ന വിൽസൺ ഐഎസ്പിയുടേയും പിന്നീട് പിഎസ്പിയുടേയും സെക്രട്ടറിയായിരുന്നു. രണ്ട് മകനും രണ്ട് മകളുമാണിദ്ദേഹത്തിനുണ്ടായിരുന്നത്. 2000 ഓഗസ്റ്റ് 27-ന് അന്തരിച്ചു.
പി.പി. വിൽസൺ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | ജോർജ്ജ് ജോസഫ് പൊടിപ്പാറ |
പിൻഗാമി | പി.ബി.ആർ. പിള്ള |
മണ്ഡലം | ഏറ്റുമാനൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പി.പി. വിൽസൺ 1919 |
മരണം | ഓഗസ്റ്റ് 27, 2000 | (പ്രായം 80–81)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി. |
കുട്ടികൾ | 2 മകൻ, 2 മകൾ |
As of മാർച്ച് 30, 2021 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[2] | ഏറ്റുമാനൂർ നിയമസഭാമണ്ഡലം | പി.പി. വിൽസൺ | എസ്.എസ്.പി. | 20,248 | 4,035 | എം.എം. ജോസഫ് | കേരള കോൺഗ്രസ് | 16,213 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2021-03-30.
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.