ജോർജ്ജ് ജോസഫ് പൊടിപ്പാറ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ജോർജ്ജ് ജോസഫ് പൊടിപ്പാറ (23 സെപ്റ്റംബർ 1932-22 ജൂൺ 1999). സ്വതന്ത്രനായാണ് ഇദ്ദേഹം എട്ടാം നിയമസഭയിൽ അംഗമായത്, എന്നാൽ ഒന്നും രണ്ടും തവണ കോൺഗ്രസ്സ് പ്രതിനിധിയായാണ് ജോർജ്ജ് ജോസഫ് നിയമസഭയിലെത്തിയത്[1]. മേരിയാണ് ഭാര്യ, ബിരുദധാരിയാണ്.

ജോർജ്ജ് ജോസഫ് പൊടിപ്പാറ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 25 1987 – ഏപ്രിൽ 5 1991
മുൻഗാമിഇ.ജെ. ലൂക്കോസ്
പിൻഗാമിതോമസ് ചാഴിക്കാടൻ
മണ്ഡലംഏറ്റുമാനൂർ
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.പി. വിൽസൺ
മണ്ഡലംഏറ്റുമാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-09-23)സെപ്റ്റംബർ 23, 1932
മരണംജൂൺ 22, 1999(1999-06-22) (പ്രായം 66)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിമേരി
മാതാപിതാക്കൾ
  • ചക്കോ വർക്കി (അച്ഛൻ)
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

മന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോട്ടയം കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗസ് ജില്ലാകമ്മിറ്റി(കോട്ടയം) സെക്രട്ടറി (1954-62), കെ.പി.സി.സി. അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1999 ജൂൺ 22ന് അന്തരിച്ചു.

അവലംബം തിരുത്തുക