പി.ജെ. തോമസ് (രാഷ്ട്രീയപ്രവർത്തകൻ)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

നാല്(1970), അഞ്ച്(1977) നിയമസഭകളിൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു പി.ജെ. തോമസ് (1925-2022) 2022 മാർച്ച് 20ന് നിര്യാതനായി.[1][2][3]

പി.ജെ. തോമസ്
നിയമസഭാംഗം
ഓഫീസിൽ
1965, 1970, 1977
മുൻഗാമിപി.ആർ.മാധവൻ പിള്ള
പിൻഗാമിവി.എസ്.ചന്ദ്രശേഖരൻ പിള്ള
മണ്ഡലംകോന്നി
വ്യക്തിഗത വിവരങ്ങൾ
ജനനം17/04/1925
വാകയാർ, കോന്നി
മരണംമാർച്ച് 20, 2022(2022-03-20) (പ്രായം 96)
കോന്നി, പത്തനംതിട്ട ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)കോമളം
കുട്ടികൾ1 son and 2 daughters
As of 21 മാർച്ച്, 2022
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ തിരുത്തുക

പത്തനംതിട്ട ജില്ലയിലെ കോന്നിയിലുള്ള വാകയാറിൽ 1925 ഏപ്രിൽ 17ന് പി.സി.ജേക്കബ്ബിൻ്റെയും മറിയാമ്മയുടേയും മകനായി ജനിച്ചു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ മൂവ്മെൻറിലൂടെ രാഷ്ട്രീയത്തിലെത്തി.

പ്രധാന പദവികളിൽ

 • നിയമസഭാംഗം, കോന്നി : 1965, 1970, 1977
 • പ്രസിഡൻ്റ് : കോന്നി ഗ്രാമപഞ്ചായത്ത് 1958-1978
 • ചെയർമാൻ : റബ്ബർ ബോർഡ് 1983-1985
 • പ്രസിഡൻ്റ് : കർഷക കോൺഗ്രസ്
 • കെ.പി.സി.സി അംഗം
 • പത്തനംതിട്ട ഡി.സി.സി അംഗം

മരണം

2022 മാർച്ച് 20ന് നിര്യാതനായി

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1982 കോന്നി നിയമസഭാമണ്ഡലം വി.എസ്. ചന്ദ്രശേഖരൻ പിള്ള സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ജെ. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എം. വാസുദേവൻ നായർ ബി.ജെ.പി.
1977 കോന്നി നിയമസഭാമണ്ഡലം പി.ജെ. തോമസ് കോൺഗ്രസ് (ഐ.) ആർ.സി. ഉണ്ണിത്താൻ സി.പി.ഐ.എം.
1970 കോന്നി നിയമസഭാമണ്ഡലം പി.ജെ. തോമസ് കോൺഗ്രസ് (ഐ.) ആർ.സി. ഉണ്ണിത്താൻ സി.പി.ഐ.എം.
1967 കോന്നി നിയമസഭാമണ്ഡലം പി.ആർ. മാധവൻ പിള്ള സി.പി.ഐ. പി.ജെ. തോമസ് കോൺഗ്രസ് (ഐ.)
1965 കോന്നി നിയമസഭാമണ്ഡലം പി.ജെ. തോമസ് കോൺഗ്രസ് (ഐ.) കെ.എം. ജോർജ് കേരള കോൺഗ്രസ് പി.ആർ. മാധവൻ പിള്ള സി.പി.ഐ.

അവലംബം തിരുത്തുക

 1. "വിടപറഞ്ഞത് ഹൃദയത്തിൽ കൃഷിയെ വേരുപിടിപ്പിച്ച രാഷ്ട്രീയക്കാരൻ" https://www.manoramaonline.com/district-news/pathanamthitta/2022/03/21/pathanamthitta-konni-p-j-thomas.amp.html
 2. "മുൻ എം.എൽ.എ പി.ജെ.തോമസ് അന്തരിച്ചു" https://keralakaumudi.com/news/mobile/news-amp.php?id=776181&u=p.j-thomas
 3. "മുൻ എം.എൽ.എ പി.ജെ. തോമസ് അന്തരിച്ചു | Madhyamam" https://www.madhyamam.com/amp/kerala/former-konni-mla-pj-thomas-died-961293
 4. http://www.ceo.kerala.gov.in/electionhistory.html
 5. http://www.keralaassembly.org