പി.കെ. പാറക്കടവ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബർ 15, 1952).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ നാമം അഹമ്മദ്

പി.കെ. പാറക്കടവ്
പി.കെ പാറക്കടവ്
പി.കെ പാറക്കടവ്
തൂലികാ നാമംപി.കെ. പാറക്കടവ്
തൊഴിൽചെറുകഥാകൃത്ത്,മാധ്യമം മാഗസിൻ എഡിറ്റർ
ദേശീയതഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)മൗനത്തിന്റെ നിലവിളി, ഗുരുവും ഞാനും, ഖോർഫുക്കാൻ കുന്ന്, പ്രകാശനാളം, മനസ്സിന്റെ വാതിലുകൾ

ജീവിതരേഖ

തിരുത്തുക

1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ‍ പൊന്നങ്കോട് ഹസൻ, മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം.[1] ജോലി ആവശ്യാർത്ഥം കുറച്ചുകാലം ഗൾഫ് നാടുകളിൽ ജീവിച്ചു. മാധ്യമം പത്രത്തിന്റെ പീരിയോഡിക്കൽസ് എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട് [2]. 45(നാല്പത്തിയഞ്ചു )പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിൻെറ കഥകൾ ഇംഗ്ലീഷ്[3], ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവും കേരള സാഹിത്യ അക്കാദമി[4], സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നിർവാഹക സമിതി അംഗവുമാണ്. കൽബുർഗി അടക്കമുള്ള എഴുത്തുകാർ വധിക്കപെട്ടപ്പോൾ കേന്ദ്ര സർക്കാരിന്റെയും അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു.[5][6]

അംഗീകാരങ്ങൾ

തിരുത്തുക
  • എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് (1995)
  • ഫൊക്കാന അവാർഡ്
  • അബുദാബി അരങ്ങ് സാഹിത്യ അവാർഡ് (2008)
  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം (2009)
  • കുട്ടമത്ത് അവാർഡ് (2010)
  • എസ്‌ ബി ടി അവാർഡ്
  • അബുദാബി മലയാള സമാജം അവാർഡ്
  • കേരള സാഹിത്യ അക്കാദമി സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം (2018)

കുടുംബം

തിരുത്തുക

കെ.എ. കൊടുങ്ങല്ലൂരിന്റെ മകൾ സൈബുന്നിസയാണ് ഭാര്യ. ആതിര സമീർ, അനുജ മിർഷാദ് എന്നിവർ മക്കളാണ്.

  • മൗനത്തിന്റെ നിലവിളി
  • ഗുരുവും ഞാനും
  • ഖോർഫുക്കാൻ കുന്ന്
  • പ്രകാശനാളം
  • മനസ്സിന്റെ വാതിലുകൾ
  • ഞായറാഴ്ച നിരീക്ഷണങ്ങൾ
  • മുറിവേറ്റ വാക്കുകൾ
  • പ്രണയത്തിന്റെ നാനാർത്ഥങ്ങൾ
  • പാറക്കടവിന്റെ കഥകൾ
  • ഇരട്ടി മിഠായികൾ
  • തിരഞ്ഞെടുത്ത കഥകൾ
  • ഇടിമിന്നലുകളുടെ പ്രണയം
  • പെരുവിരൽക്കഥകൾ
  • കടലിന്റെ ദാഹം

പുരസ്കാരങ്ങൾ

തിരുത്തുക
  • മൗനത്തിന്റെ നിലവിളിക്ക് 1995ൽ എസ്.കെ. പൊറ്റെകാട് അവാർഡ്.
  • പി.കെ. പാറക്കടവിന്റെ കൃതികൾ എന്ന കൃതിക്ക് 2008-ലെ അബുദാബി അരങ്ങ് സാംസ്കാരികവേദിയുടെ പുരസ്കാരം [7]
  • ഫൊക്കാന അവാർഡ്
  • കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009 ലെ വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ("അവൾ പെയ്യുന്നു" എന്ന കഥാസമാഹാരത്തിന്‌)[8]
  • ചെറുവത്തൂർ സൗഹൃദ സമിതിയുടെ മഹാകവി കുട്ടമ്മത്ത് അവാർഡ്-2010[9]എസ് ബി ടി സാഹിത്യ അവാർഡ്

അബുദാബി മലയാളി സമാജം അവാർഡ് , കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന സാഹിത്യ അവാർഡ്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-09. Retrieved 2009-06-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "വാർത്ത". മാധ്യമം ദിനപത്രം. 2013 ഡിസംബർ 10. Archived from the original on 2013-12-14. Retrieved 2013 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)
  3. "വാർത്ത". മാധ്യമം ദിനപത്രം. 2013 ഡിസംബർ 16. Archived from the original on 2014-01-10. Retrieved 2013 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)
  4. കേരള സാഹിത്യ അക്കാദമി അംഗങ്ങൾ "കേരള സാഹിത്യ അക്കാദമി". Retrieved 2015 സെപ്റ്റംബർ 13. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
  5. ദ ഹിന്ദു,2012 നവംബർ 18
  6. പി.കെ. പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമിയിൽ Archived 2015-10-13 at the Wayback Machine. മാധ്യമം ദിനപത്രം, 2012 നവംബർ 16
  7. "അരങ്ങ് അവാർഡ് പി.കെ. പാറക്കടവിന്‌" (in Malayalam). Mathrubhumi. Retrieved 2009-06-25.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  8. "പി.കെ. പാറക്കടവിന്‌ ബഷീർ പുർസ്കാരം" (in Malayalam). Madhyamam. Retrieved 2009-08-12.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  9. "കുട്ടമത്ത് അവാർഡ് പി. കെ പാറക്കടവിന്" (in Malayalam). Madhyamam. Retrieved 2010-09-24.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]

ചിത്രശാല

തിരുത്തുക

http://www.mathrubhumi.com/story.php?id=317456 Archived 2012-11-16 at the Wayback Machine. http://www.madhyamam.com/news/200484/121116 Archived 2015-10-13 at the Wayback Machine.



"https://ml.wikipedia.org/w/index.php?title=പി.കെ._പാറക്കടവ്&oldid=4138686" എന്ന താളിൽനിന്ന് ശേഖരിച്ചത്