ഇടിമിന്നലുകളുടെ പ്രണയം
മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായ പ്രമുഖ കഥാകൃത്തായ പി.കെ. പാറക്കടവ് രചിച്ച ഒരു മലയാളം ഭാഷാനോവലാണ് ഇടിമിന്നലുകളുടെ പ്രണയം.കേരളത്തിൽ നിന്ന് പാലസ്തീന്റെ പ്രണയവും പോരാട്ടവും പ്രമേയമാക്കി എഴുതിയ ഈ ലഘു നോവൽ അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നൽകുന്നു.[1]ഇതിൻറെ പ്രസാധകർ ഡി.സി. ബുക്സ് ആയിരുന്നു.
കർത്താവ് | പി.കെ. പാറക്കടവ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | നോവൽ |
യുദ്ധങ്ങൾ മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന വേദന ഏറിയ മുറിവുകളുടെ ഒരു നേർക്കാഴ്ച ഇടി മിന്നലുകളുടെ പ്രണയം ആവിഷ്ക്കരിക്കുന്നുണ്ട്. തങ്ങൾ ജനിച്ചു വളർന്ന സ്വന്തം നാടും ഒപ്പം ഉറ്റവരും ഉടയവരും എല്ലാം ഒന്നും അല്ലാതാകുന്ന അവസ്‌ഥയുടെ ദയനീയതയും നിസ്സഹായതയും ഈ ചെറു നോവലിൽ പറയുന്നുണ്ട്. ഒരോ നിമിഷവും മരണം മുന്നിൽക്കണ്ട് ജീവിക്കുന്ന പച്ചയായ ഒരുപിടി മനുഷ്യരെ ഈ നോവലിൽ കാണാൻ സാധിക്കും. പതിനേഴ് ലഘു അധ്യായങ്ങൾ ആയിട്ടാണ് ഈ നോവൽ പാറക്കടവ് രചിച്ചിട്ടുള്ളത്. ഇസ്രായീൽ പട്ടാളത്തിൽ നിന്നും പാലസ്തീൻ ജനത അനുഭവിക്കുന്ന യാതനകൾ എപ്രകാരം ആണെന്ന് ഈ നോവൽ കാണിച്ചു തരുന്നു.
അലാമിയയുടേയ്യും ഫെർനാസിന്റെയ്യും പ്രണയവും ജനങ്ങൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളും പറയുന്ന നോവൽ തന്റെ സ്വരാജ്യം ഏതൊരാൾക്കും എത്രമേൽ പ്രിയപ്പെട്ടതാണ് എന്ന് ബോധ്യപെടുത്തി തരുന്നു. തങ്ങളുടെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ ജനങ്ങൾ എല്ലാരും ഒറ്റക്കെട്ടായ്യി നിന്ന് പോരാടുകയും നിരന്തരം മരിച്ചുവീഴുന്നും ഉണ്ട്. എന്നാൽ അവ ഒന്നും അവരുടെ പോരാട്ട വീര്യത്തെ കുറക്കുന്നില്ല. ഇടി മിന്നലുകളുടെ പ്രണയം അതിനെ ഒപ്പി എടുത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയത്തെക്കുറിച്ച് അറബ് പത്രത്തിൽ ലേഖനം". DC Books (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-21.